18. ജോണ്‍ ദി ബാപ്ടിസ്റ്റ്
ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട് പറഞ്ഞത്
ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട് പറഞ്ഞത്
ഞാന്‍ ഈ ദുര്‍ഗന്ധം ഉള്ള മടയില്‍ മിണ്ടാതിരിക്കാന്‍ പോകുന്നില്ല , യുദ്ധമുഖത്ത് യേശുവിന്റെ സ്വരം കേള്‍ക്കുമ്പോള്‍ . അവന്‍ സ്വതന്ത്രനായിരിക്കുമ്പോള്‍ എന്നെ ഇവിടെ പിടിച്ചു വെക്കുന്നത് , ബന്ധിതനാക്കുന്നത് അസംഭവ്യം.
അവര്‍ പറയുന്നു അണലികള്‍ അവന്റെ അരയില്‍ ചുറ്റി വരിഞ്ഞിരിക്കുന്നു എന്ന്. എന്നാല്‍ ഞാന്‍ പറയും അണലികള്‍ അവന്റെ ശക്തിയെ ഉണര്‍ത്തും , അവന്‍ അവയെ അവന്റെ കാലുകൊണ്ട് . ചതച്ചരക്കും
അവന്റെ ഇടിമിന്നലിന്റെ നാദം മാത്രമാണ് ഞാന്‍ . ആദ്യം പ്രവചിച്ചത് ഞാനെങ്കിലും വചനവും വഴിയും അവനത്രെ .
പ്രതീക്ഷിക്കാതിരിക്കുംമ്പോഴാണു അവര്‍ എന്നെ പിടികൂടിയത്. ചിലപ്പോള്‍ അവര്‍ അവന്റെ മേലും കൈവേക്കുമായിരിക്കും . പക്ഷെ അവന്‍ അവന്റെ സന്ദേശം മുഴുവന്‍ അറിയിച്ചതിനു ശേഷം മാത്രം . അവന്‍ അവരെ പരാജയപെടുത്തും .
അവന്റെ രഥം അവര്‍ക്കുമേല്‍ ഉരുളും, അവന്റെ കുതിരകളുടെ കുളമ്പുകള്‍ അവരെ ചവിട്ടി മെതിക്കും , അവന്‍ വിജയിയാവും .
അവര്‍ കുന്തവും വാളുംകൊണ്ട് അവനെ ആക്രമിക്കും, ആത്മാവിന്റെ ശക്തികൊണ്ട് അവന്‍ അവരെ നേരിടും .
അവന്റെ രക്തം ഭൂമിയില്‍ ഒഴുകും എന്നാല്‍ വേദനയും മുറിവും അവരാണ് അറിയുക. അവര്‍ അവരുടെതന്നെ കണ്ണുനീരില്‍ സ്നാനപെടും അവരുടെ പാപങ്ങള്‍ അലിഞ്ഞു മായും വരെ .
അവരുടെ പട അവന്റെ നഗരങ്ങളുടെ നേര്‍ക്ക് ഇരുമ്പ് ദണ്ഡുകളുമായി പാഞ്ഞടുക്കും, എന്നാല്‍ വഴിമദ്ധ്യേ അവര്‍ ജോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിപ്പോകും
അവന്റെ മതിലുകളും ഗോപുരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും , അവന്റെ പടയാളികളുടെ പരിചകള്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങും .
അവര്‍ പറയുന്നു ഞങ്ങള്‍ കൂട്ടാളികള്‍ എന്ന്, ഞങ്ങളുടെ ഉദ്ദേശം ജനങ്ങളെ യാഹൂദിയ രാജ്യത്തെ ഭരണത്തിനെ എതിരെപ്രതിഷേധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് .
ഞാന്‍ മറുപടി പറയുന്നു , എനിക്ക് വാക്കുകള്‍ക്ക് പകരം തീനാളങ്ങള്‍ തുപ്പാന്‍ കഴിയുമായിരുന്നെങ്കില്‍ : അവര്‍ ഈ അസമത്വത്തിന്റെ ചളികുണ്ടിനെ അവര്‍ ഒരു രാജ്യം എന്ന് കരുതുന്നു എങ്കില്‍ , അത് നശിച്ചു നാമാവശേഷമാകട്ടെ. സോദോമിനെയും ഗോമോറയെയും പോലെ ഈ ജനവും ദൈവത്താല്‍ മറക്കപെടട്ടെ, ഈ ഭൂമി ഭാസ്മമാകട്ടെ .
ഈ കാരഗ്രഹത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ യേശു നസറേന്റെ , കൂട്ടാളി തന്നെ, അവന്‍ എന്റെ എന്റെ പടയെ , കുതിരയേയും കാലാളിനെയും നയിക്കും . ഞാന്‍, ഒരു സേനാപതി എങ്കിലും , ഞാന്‍ അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുന്നതിനു പോലും യോഗ്യനല്ല .
അവനെ സമീപിക്കുവിന്‍ , എനെ വാക്കുകള്‍ അറിയിക്കുകയും ചെയ്യുവിന്‍ . എന്റെ നാമത്തില്‍ അവനോടു ആശ്വാസവും അനുഗ്രഹവും യാചിക്കുവിന്‍ .
എനിക്കിനി അധികനേരമില്ല. രാത്രി ഉണര്‍വിന്റെയും ഉണര്‍വിന്റെയും ഇടയില്‍ ഈ ശരീരത്തിനുമേല്‍ സാവകാശം പതിക്കുന്ന ഉറച്ച ചുവടുകള്‍ ഞാന്‍ അറിയുന്നു. കാതോര്‍ത്താല്‍ എനിക്ക് എന്റെ കല്ലറക്കുമുകളില്‍ പതിക്കുന്ന മഴയുടെ ശബ്ദവും കേള്‍ക്കാം .
യേശുവിനു അടുത്തേക്ക് ചെന്നു . അവനോടു പറയുവിന്‍ ആത്മാവില്‍ നിഴലുകള്‍ നിറഞ്ഞൊഴിഞ്ഞ കെദ്റോണിലെ ജോണ്‍ , ശവക്കുഴി വെട്ടുന്നവന്‍ അടുത്തുനില്‍ക്കുമ്പോള്‍ , ആരാച്ചാര്‍ സ്വന്തം വേതനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ , അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന്
No comments:
Post a Comment