സന്ദേഹങ്ങള്‍
എന്നോ കേട്ട ഒരു കഥ
കഥാപാത്രത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല . തല്‍ക്കാലം വിഭ എന്ന് വിളിക്കാം .
എന്നോ കേട്ട ഒരു കഥ
കഥാപാത്രത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല . തല്‍ക്കാലം വിഭ എന്ന് വിളിക്കാം .
വിഭ അറിവിനെ, ദൈവത്തെ അന്വേഷിച്ചു .ഗ്രന്ഥങ്ങളില്‍, ക്ഷേത്രങ്ങളില്‍ , പുരാണങ്ങളില്‍ കഥകളില്‍ ,വചനങ്ങളില്‍, ജീവികളില്‍ .. മനുഷ്യരില്‍ പോലും ..
തന്നില്‍ തന്നെയും .
എല്ലാവരും പറഞ്ഞു ഒരു ഗുരുവിനെ തേടൂ. എവിടെ എന്ന് ആരും പറഞ്ഞതുമില്ല .
അവള്‍ യാത്ര തുടങ്ങി . വെറുതെ.. മുന്നോട്ടു . അവളെ ഗ്രന്ഥങ്ങളും വചനങ്ങളും അറിയിച്ചിരുന്നു . ഗുരു അവളുടെ വഴിയിലൂടെ തന്നെ വരുമെന്ന് .
നടന്നു നടന്നു , കാലവും വെളിച്ചവും മങ്ങി , വഴി ഇടുങ്ങിയതും , ജനസഞ്ചാരം കുറഞ്ഞു കയറ്റങ്ങളും ദുര്‍ഘടങ്ങളും ആയി തുടങ്ങിയപ്പോള്‍ അവള്‍ വഴിയില്‍ കണ്ട ഒരു യുവാവിനോട് ഒരു വിളക്ക് ലഭിക്കുന്നതിനുള്ള സാദ്ധ്യത ആരാഞ്ഞു . അവന്‍, അവളെ ഒന്ന് ശ്രദ്ധിച്ചു നോക്കി , കൈ നീട്ടൂ എന്ന് പറഞ്ഞു ,അനായാസമായി കയ്യുയര്‍ത്തി സൂര്യനില്‍ നിന്ന് ഒരു കൈക്കുംമ്പിള്‍ പ്രകാശം കോരി അവളുടെ നീട്ടിയ കൈകളിലേക്ക് പകര്‍ന്നു .
സ്വന്തം കൈകളില്‍ നിറഞ്ഞു തിളങ്ങിയ പ്രകാശം. കൈകളില്‍ അവള്‍ സുഖകരമായ തരിപ്പായി അറിഞ്ഞു . തിളക്കം കണ്ണുകളില്‍ നിറഞ്ഞു .അതിനെ മുഴുവന്‍ സുഗന്ധമാക്കി ശ്വാസത്തില്‍ നിറക്കാന്‍ കൊതിച്ചു . ഇത് എന്റേത് , ഒരു തുള്ളി തുളുമ്പാതെ എന്നിലെക്കെടുക്കട്ടെ എന്ന് മോന്താനാഞ്ഞു .അത് തുളുമ്പാതിരിക്കാന്‍ ഉള്ള വഴികള്‍ സ്വന്തം മനസ്സില്‍ പരതി.
ശിക്ഷണങ്ങള്‍ , സാമര്‍ത്ഥ്യങ്ങള്‍ ,, ഓര്‍മ്മകള്‍ ,മുന്‍കരുതലുകള്‍ ആര്‍ത്തു വന്ന ചിന്തകളാല്‍..ചേര്‍ത്ത് പിടിച്ച വിരലുകള്‍ ചെറുതായി വിറച്ചകന്നു...
അവളുടെ കൈകുമ്പിളില്‍ നിന്നും അത് നിലത്തു പതിച്ചില്ല .പക്ഷെ എവിടെ പോയി?
അറിയാത്തതിനെ തേടാന്‍ മുന്നിലേക്ക് ഒരു വഴിയുണ്ടായിരുന്നു . എനിയോ? നഷ്ടപെട്ടതിനെ എവിടെ തേടും ?
നിലത്തു വീണോ?
ആവിയായ് മറഞ്ഞോ ?
പുറകില്‍ കളഞ്ഞോ ?
കൈകളില്‍ ചേര്‍ന്നോ ?
ശ്വാസത്തില്‍ അലിഞ്ഞോ ?
അതോ അവള്‍ , തന്നത്താന്‍ അറിയാതെ അത് മോന്തിയോ ?
ഇനി അവള്‍ക്കു നടക്കാന്‍ ദിശകളില്ല . അവളുടെ സാമര്‍ത്ഥ്യങ്ങള്‍ തട്ടിതെറിപ്പിച്ച പ്രകാശത്തെ അന്വേഷിച്ചു സ്വയം കറങ്ങി കൊണ്ടേ ഇരിക്കാം .
No comments:
Post a Comment