Thursday, January 9, 2014

സൌന്ദര്യ ലഹരി   21-30 ശ്ലോകങ്ങള്‍ 



21

തടില്ലേഖാതന്വീം തപനശശി വൈശ്വാനരമയീം
നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാം
മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം

സൂര്യ- ചന്ദ്ര -അഗ്നി രൂപമാര്ന്നവളും, മിന്നല്‍ കൊടിപോലെ ശരീരമുളളവളും  ആയ നിന്റെ 
ആറു കമലങ്ങള്‍ക്കും (ആധാര ചക്രങ്ങള്‍ക്കും )  മുകളില്‍  സ്ഥിതി ചെയ്യുന്ന കലയെ  (സഹസ്രാര ബിന്ദുകലയെ )
സഹസ്രാര പദ്മത്തില്‍ , കളങ്കങ്ങള്‍ ഒഴിഞ്ഞ മനസ്സാല്‍ 
ദര്‍ശിച്ചു മഹാത്മാക്കള്‍ പരമാനന്ദ ലഹരിയെ  അനുഭവിക്കുന്നു 


22

ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം
ഇതി സ്തോതും വാഞ്ഛന്‍  കഥയതി ഭാവാനിത്വമിതി യഃ
തദൈവ ത്വം തസ്മൈ ദിശസി നിജസായൂജ്യപദവീം
മുകുന്ദബ്രഹ്മ്മേന്ദ്രസ്ഫുടമകുട നീരാജിതപദാം

ഭവാനീ ! നീ ചേര്ക്ക നിന്‍കൃപാകടാക്ഷമീ ദാസനെന്നില്‍ 
എന്നര്‍ത്ഥിപ്പതിനോങ്ങുവോന്‍, ഭവാനീത്വം! എന്നുരക്കുന്ന മാത്രയെ ,
അവനേകുന്നു നീ, നിന്‍സായൂജ്യ പദവി 
ബ്രഹ്മേന്ദ്രവിഷ്ണു  കിരീടാര്‍ച്ചിത   പദമായ്

23

ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാര്‍ദ്ധം ശംഭോരപരമപി ശങ്കേത് ഹൃതമഭൂത്
യദേതദ്ത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം

ശംഭുവിന്‍ പാതി  മെയ്യാം  നീ പെരുകുമാശയാല്‍
കവര്ന്നോ  മറുപാതി കൂടി എന്ന്  ഭ്രമിപ്പേന്‍ ഇന്ന് ഞാന്‍
അതോ നിന്‍ രൂപം സകലമരുണമായ്, തൃനയനയായ്‌
സ്തനഭര തരളമായ് വിരാജിപ്പൂ  ഇന്ദുകലാധരേ

24

ജഗത് സൂതേധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുര്‍വന്നേതത് സ്വമപി വപുരീശസ്തിരയതി
സദാപൂര്‍വഃ സര്‍വം തടിദമനുഗ്രുഹ്ണാതിച ശിവ-
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോഃ ഭ്രൂലതികയോഃ

ജഗത്തിനെ ബ്രഹ്മാവ്‌ ജനിപ്പിക്കുന്നു ഹരി സംരക്ഷിക്കുന്നു രുദ്രന്‍ സംഹരിക്കുന്നു 
ഈശ്വരന്‍ ഇവയെ  തന്നില്‍ ലയിപിച്ചു സ്വന്തം ശരീരത്തെയും മറക്കുന്നു 
സദാശിവന്‍  ഇവയെയെല്ലാം പുനസൃഷ്ടിക്കുന്നു 
 
നിന്റെ ഒരു ഒരു ക്ഷണനേരത്തെ ഭ്രൂചലനാജ്ഞ അനുസരിച്ച് 


25

ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോര്‍യാ വിരചിതാ
തഥാഹി ത്വദ്‌പാദോദ്വഹന മണിപീഠസ്യനികടേ
സ്ഥിതാ ഹ്യേതേ ശശ്വന്‍മുകുളിതകരോത്തംസമകുടാഃ

ശിവേ! നിന്റെ ത്രിഗുണങ്ങളില്‍ നിന്നും ജനിച്ച മൂന്നു ദേവതകള്‍ക്കും 
കൂടിയുള്ള പൂജയാകുന്നു, നിന്റെ പദങ്ങളില്‍ അര്‍പ്പിക്കുന്ന പൂജ 
എന്തെന്നാല്‍ നിന്റെ പാദമണിപീഠത്തിന്റെ അടുത്ത് 
കൂപ്പുകൈകള്‍ ശിരോലങ്കാരമാക്കിയവരായി ഇവര്‍ സ്ഥിതി ചെയ്യുന്നുവല്ലോ 

26

വിരിഞ്ചിഃ പഞ്ചത്വം വ്രജാതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീവിതതിരപി സംമീലിതദൃശാ
മഹാസംഹാരേസ്മിന്‍വിഹരതി സതി ത്വല്‍പതിരസൌ

വിരിഞ്ചന്‍ മരണത്തെ പ്രാപിക്കുന്നു , ഹരി അവസാനത്തെ പ്രാപിക്കുന്നു
അന്തകന്‍ വിനാശത്തെ പ്രാപിക്കുന്നു, കുബേരന്‍ നാശത്തെ പ്രാപിക്കുന്നു 
മനുക്കളുടെ സംഘവും കണ്ണുകള്‍ അടച്ചു ജഢത്വത്തെ പ്രാപിക്കുന്നു 
അങ്ങിനെയുള്ള മഹാപ്രളയകാലത്ത് നിന്റെ പാതിമാത്രം വിഹരിക്കുന്നു . 

27

ജപോ ജല്പഃ ശില്‍പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷണ്യക്രമണമശനാദ്യാഹുതിവിധിഃ
പ്രണാമഃ സംവേശഃ സുഖമഖിലമാത്മാര്‍പ്പണദൃശാ
സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതം

എന്റെ ജല്പനങ്ങള്‍ നിന്റെ നാമജപം , കൈകള്‍ ചെയ്യുന്നതെല്ലാം ആരാധനാ ഹസ്തമുദ്രകള്‍ 
സഞ്ചാരം, നിന്നെ പ്രദക്ഷിണം വെക്കുന്നു , ആഹാരം നിനക്കുള്ള ആഹുതിയും 
ശയ്യാ പ്രവേശം നിനക്കുള്ള നമസ്കാരം , എല്ലാ ചേഷ്ടകളും ആത്മാര്‍പ്പണം
അങ്ങിനെ എന്റെ എല്ലാ പ്രവൃത്തികളും നിനക്കുള്ള സപര്യാരൂപങ്ങളായി  ഭവിക്കട്ടെ  


28

സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ
കരാളം യത് ക്ഷ്വേളം കബലിതവതഃ കാലകലനാ
ന ശംഭോസ്തന്മൂലംതവ ജനനി താടങ്കമഹിമാ

ഭയകരങ്ങളായ വാര്‍ദ്ധക്യം എന്നിവയെ ഇല്ലാതാക്കുന്ന അമൃതം ഭുജിച്ചു പോലും 
ബ്രഹ്മാവ്‌ ഇന്ദ്രന്‍ തുടങ്ങിയ എല്ലാ ദേവകളും മഹാപ്രളയത്തില്‍ നശിക്കുന്നു 
അത്യുഗ്രമായ കാളകൂടവിഷം ഭക്ഷിച്ച ശംഭുവിനു 
ജനനീ , നിന്റെ കര്‍ണ്ണാഭരണ മഹിമയാല്‍ നാശമേ ഇല്ല .

29

കിരീടം വൈരിഞ്ചം പരിഹര പുരഃ കൈഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം
പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം
ഭാവസ്യാഭ്യുത്ഥാനേ തവ പരിജനോക്തിര്‍വിജയതേ

ദേവീ! വിരിഞ്ചന്റെ കിരീടം ഒഴിവാക്കൂ , വിഷ്ണുവിന്റെ 
കാഠിന്യമേറിയ കിരീടത്തില്‍ കാലിടറരുതെ, ദേവേന്ദ്രന്റെ കിടീടം ഒഴിവാക്കണേ,
ഇവരുടെ നമസ്കാരസമയത്ത്, പെട്ടെന്ന് പരമേശ്വരന്‍ ഭവനാഗതനായപ്പോള്‍ 
ഭവതിയുടെ അഭ്യുത്ഥാനസമയത്തെ പരിജനങ്ങളുടെ ഈ വാക്കുകള്‍ വിജയിച്ചരുളുന്നു   

30

സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ
നിഷേവേ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ
കിമാശ്ചര്യം തസ്യ ത്രിനയനസമൃദ്ധീം തൃണയതോ
മഹാസംവര്‍ത്താഗ്നിര്‍വിരചയതി നീരാജനവിധീം

സ്വശരീരോത്ഭൂതങ്ങളായ അണിമാദി കിരങ്ങങ്ങളാല്‍
ചുറ്റിസേവിക്കപെടുന്ന നിത്യേ! നിന്നെ ഞാന്‍ തന്നെ എന്ന് ഭാവനം ചെയ്യുന്നവന്‍ 
ത്രിനയനന്റെ ഐശ്വര്യത്തെ തൃണീകരിക്കുന്നു
അവനു പ്രളയാഗ്നി നീരാജനം ചെയ്യുന്നു 
(
ദീപാര്‍ചന ചെയ്യുന്നു )

No comments:

Post a Comment