മേരി മഗ്ദലന മുപ്പതു വര്‍ഷത്തിനു ശേഷം
ആത്മാവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പിനെ കുറിച്ച്
ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, യേശു അവന്റെ മരണത്താല്‍ മരണത്തെ ജയിച്ചു, കല്ലറയില്‍ നിന്ന് ആത്മാവും ശക്തിയുമായി ഉയിര്‍ത്തു. അവന്‍ നമ്മുടെ ഏകാന്തതയില്‍ കൂട്ടായി, നമ്മുടെ കാമനകളിലെ അതിഥിയായി.
അവന്‍ ആ കല്ലിനു താഴെ ഉള്ള പാറയിടുക്കില്‍ കിടക്കുന്നില്ല
അവനെ സ്നേഹിക്കുന്ന ഞങ്ങള്‍, അവനെ , അവന്‍ കാഴ്ച തന്ന ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടു . ഞങ്ങള്‍ അവന്‍ അന്വേഷിക്കാന്‍ പഠിപ്പിച്ച ഈ കൈകള്‍ കൊണ്ട് അവനെ സ്പര്‍ശിച്ചു.
അവനില്‍ വിശ്വസിക്കതിരിക്കുന്ന നിങ്ങളെ എനിക്ക് മനസ്സിലാക്കാം . ഞാനും നിങ്ങളില്‍ ഒരാളായിരുന്നു. നിങ്ങള്‍ അസംഖ്യര്‍ തന്നെ , എങ്കിലും നിങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കും.
വീണയിലും മുരളിയിലും ഉറങ്ങുന്ന സംഗീതത്തെ കാണാന്‍ നിങ്ങള്‍ അവയെ പൊളിച്ചു നോക്കുമോ?
ഫലങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ഒരു മരം വെട്ടികളയുമോ ?
നിങ്ങള്‍ യേശുവിനെ ദ്വേഷിക്കുന്നത് വടക്ക് രാജ്യത്തില്‍ നിന്നും വന്ന ആരോ അവനെ ദൈപുത്രന്‍ എന്ന് വിളിച്ചതിനാല്‍ എന്ന് . പക്ഷെ നിങ്ങള്‍ പരസ്പരം ദ്വേഷിക്കുന്നത് ഓരോരുത്തരും അടുത്തിരിക്കുന്നവനെ സഹോദരന്‍ എന്ന് കാണാനാവാത്തവിധം സ്വയം എത്രയോ അധികം ഉയര്‍ന്നവന്‍ എന്ന് കരുതുന്നത് കൊണ്ട് .
നിങ്ങള്‍ അവനെ ദ്വേഷിക്കുന്നത് ആരോ അവന്‍ കന്യക പ്രസവിച്ചവന്‍, പുരുഷനില്‍ നിന്നുണ്ടായവനല്ല എന്ന് പറഞ്ഞതുകൊണ്ട് .
എന്നാല്‍ നിങ്ങള്‍ക്ക് കന്യകമാരായി തന്നെ കല്ലറകളില്‍ അടക്കപെടുന്ന അമ്മമാരെയും, സ്വന്തം ദാഹത്താല്‍ ഞെരുങ്ങി കല്ലറകളിലെക്ക് വീണു പോയ പുരുഷന്മാരെയും അറിയില്ല .
നിങ്ങള്‍ക്ക് അറിയില്ല ഈ ഭൂമിയെ സൂര്യന് വധുവായി കൊടുത്തതാണ് എന്ന് , നമ്മെ മലയിലെക്കും മരുഭൂമിയിലേക്കും അയക്കുന്നത് ഈ ഭൂമി തന്നെ എന്നും .
അവനെ സ്നേഹിക്കുന്നവരും ദ്വേഷിക്കുന്നവരും തമ്മില്‍ ഒരു കടലകലം. അവനില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലും .
കാലം ആ കടലിനു പാലമാകുമ്പോള്‍ നിങ്ങള്‍ അറിയും ഞങ്ങളില്‍ ഉയിരായവന്‍ , അനശ്വരന്‍ എന്ന് . അവന്‍ ദൈവപുത്രന്‍ തന്നെ എന്ന് നമ്മള്‍ എല്ലാം ദൈവ പുത്രര്‍ എന്നപോലെ . അവന്‍ കന്യാപുത്രന്‍ എന്ന് , നമ്മള്‍ എല്ലാം നാഥനില്ലാത്ത ഭൂമിയുടെ മക്കള്‍ ആയി പിറന്ന പോലെ .
അവിശ്വാസികള്‍ക്ക് ഭൂമി അവളുടെ മുലയുണ്ണനുള്ള വേരുകള്‍ നല്‍കുന്നില്ല , അവളുടെ ആകാശത്തിലെ മഞ്ഞു മോന്തി നിറയാന്‍ ഉയര്‍ന്നു പറക്കാനുള്ള ചിറകുകളും .
എങ്കിലും ഞാന്‍ അറിയുന്നതിനെ ഞാന്‍ അറിയുന്നു . അതെന്റെ പുണ്യം ..
No comments:
Post a Comment