Friday, December 11, 2015

സൌന്ദര്യ ലഹരി  1-41 ശ്ലോകങ്ങള്‍  (മലയാളം)

1

ശിവശ്ശക്ത്യായുക്തോ യദി ഭവതി ശക്തഃ പ്രഭവിതും


ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി

അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി

പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി



ശക്തീസമേതനാവുമ്പോള്‍ സൃഷ്ടിസ്ഥിതിസംഹാരകനാവുന്ന ശിവന്‍
അല്ലാത്തപ്പോള്‍  സ്പന്ദിക്കുന്നതിന് കൂടി അശക്തന്‍ ആവുന്നു

അങ്ങിനെ ബ്രഹ്മവിഷ്ണുമഹേശ്വരന്‍മാരാലും ആരാധ്യയായ
നിന്നെ , സ്തുതിക്കാനും പ്രണമിക്കാനും പുണ്യം ആര്ജിക്കാത്തവര്‍ക്ക്  എങ്ങിനെ കഴിയും 

2

തനീയാംസം പാംസും തവ ചരണ പങ്കേരുഹഭവം
വിരിഞ്ചിഃ സഞ്ചിന്വന്‍വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം

നിന്റെ ചരണകമലത്തില്‍ നിന്നും പതിച്ച  ഒരു അതിസൂക്ഷധൂളിയെ
ശേഖരിച്ചു വിരിഞ്ചന്‍ പൂര്‍ണ്ണതയുള്ള ഈ ലോകത്തെ രചിക്കുന്നു 
അനന്തരൂപിയായ വിഷ്ണു ആയിരം ശിരസ്സുകളാല്‍ ഇതിനെ ക്ലേശിച്ചു വഹിക്കുന്നു 
ഹരന്‍ ഇതിനെസംഹരിച്ചു ഭസ്മധാരണം ചെയ്യുന്നു  

3

അവിദ്യാനാമന്തസ്തിമിരമിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി



അജ്ഞര്‍ക്ക് ഉള്ളിലെ ഇരുട്ടകററുന്ന സൂര്യോദയനഗരിയും
ജളന്മാര്‍ക്ക് ചൈതന്യപൂങ്കുലയില്‍ നിന്നും ഒഴുകുന്ന തേനരുവിയും
ദരിദ്രര്‍ക്ക്അഭീഷ്ടദായകരത്നങ്ങളുടെ മാലയും , സംസാരസാഗരത്തില്‍ 

മുങ്ങി വലയുന്നവര്‍ക്ക്  അവതാര വരാഹത്തിന്റെതേററപോല്‍ രക്ഷാകരവും ആകുന്നു നീ 

4

ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌഃ

നീയെന്നിയെ ദേവതകളെല്ലാം കൈകളാല്‍ അഭയവരദമാചരിക്കുന്നു
നീയോ അഭയ വരദ മുദ്രകള്‍ പ്രകടിപ്പിക്കുന്നില്ല 
ഭയരക്ഷക്കുംആഗ്രഹത്തില്‍ കൂടുതല്‍ അനുഗ്രഹവര്‍ഷത്തിനും 
ലോകരക്ഷകീ, നിന്റെ ചരണങ്ങള്‍ തന്നെ സമര്‍ത്ഥങ്ങളല്ലോ


5

ഹരിസ്ത്വാമാരാധ്യപ്രണതജനസൌഭാഗ്യജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം

പ്രണമിക്കുന്നവര്‍ക്കെല്ലാം സൌഭാഗ്യദായിനിയായ നിന്നെ ആരാധിച്ചു 
പണ്ട് വിഷ്ണു സ്ത്രീരൂപമാര്‍ന്നു ശിവന്റെ മനസ്സിളക്കി
കാമദേവന്‍ നിന്നെ നമിച്ചു രതി കണ്ണുകളാല്‍ ഉഴിയുന്ന മനോഹര വപുസ്സാര്‍ന്നു
മഹാത്മാക്കളായ മുനിജനങ്ങള്‍ക്കുകൂടി മോഹകാരകനാകുന്നു  


6

ധനുഃ പൌഷ്പം മൌര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തഃ സാമന്തോ മലയമരുതായോധന രഥഃ
തഥാപ്യേകഃ സര്‍വം ഹിമഗിരിസുതേ! കാമപി കൃപാ-
മപാങ്ഗാത്തേ ലബ്ധ്വാ ജഗദിദമനങ്ഗോ വിജയതേ

പുഷങ്ങള്‍വില്ലും തേന്‍വണ്ടുകള്‍ ഞാണും ആകെ അഞ്ചു ശരങ്ങളും
സഹായിയായി വസന്തവും, മലങ്കാറ്റ്‌ യുധരഥവും 
എന്നിട്ടും , ഗിരിസുതേ! നിന്റെ കൃപാകടാക്ഷലബ്ധിയാല്‍
അനംഗന്‍ സര്‍വ ജഗത്തിനെയും ജയിക്കുന്നുവല്ലോ . 


7

ക്വണത്കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരശ്ചന്ദ്രവദനാ
ധനുര്‍ബാണാന്‍പാശം സൃണിമപി ദാധാനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ

സ്വരമുതിര്‍ക്കുന്ന അരഞ്ഞാണമണിഞ്ഞും, കരിമസ്തകം പോലുള്ള സ്തനഭാരത്താല്‍ കുനിഞ്ഞതും 
മധ്യഭാഗം മെലിഞ്ഞിരിക്കുന്നവളും, ശരസ്ച്ചന്ദ്ര വദനയും 
ധനുര്‍ബാണങ്ങളും പാശാങ്കുശങ്ങളും കൈകളില്‍ എന്തിയവളും
പുരമഥനന്റെ അഹങ്കാരസ്വരൂപിണിയുമായ നീ എന്റെ  മനസ്സില്‍ ഭവിക്കട്ടെ 

8

സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതിചിന്താമണിഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്ക നിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം

അമൃതസരിത് മധ്യത്തില്‍, കല്പവൃക്ഷപൂന്കാവനത്താല്‍ ചുററപെട്ട്
രത്നദ്വീപില്‍, കദംബവനത്തില്‍, ചിന്താമണി നിര്‍മ്മിത ഗൃഹത്തില്‍ 
ശിവസ്വരൂപമായ മഞ്ചത്തില്‍, പരമശിവനാകുന്ന മെത്തയില്‍ വിരാജിക്കുന്ന
മനസ്സിന്റെ ആനന്ദ ലഹരിയായ ദേവീ നിന്നെ , ചില പുണ്യവാന്മാര്‍ ഭജിക്കുന്നു  

 9

മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ടാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ

ഭൂമിയെ മൂലാധാരത്തിലും, മണിപൂരകത്തില്‍ ജലത്തെയും, അഗ്നിയെ സ്വാധിഷ്ഠാനത്തിലും, 
ഹൃദയത്തില്‍ വായുവിനെയും അതിന്മുകളില്‍ ആകാശവും, 
ഭ്രൂമദ്ധ്യത്തില്‍ മനസ്സിനെയും , ഇങ്ങനെ കുളപഥത്തെ എല്ലാം ഭേദിച്ച്
നീ സഹസ്രാരപദ്മത്തില്‍ പതിയോടു കൂടി വിജനതയില്‍ വിഹരിക്കുന്നു  


10

സുധാധാരാസാരൈഃ ചരണയുഗളാന്തര്‍വിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ
അവാപ്യ സ്വാം ഭൂമീം ഭുജഗനിഭമധ്യുഷ്ടവലയം
സ്വാത്മാനം കൃത്വാ സ്വപിഷി കുളകുേണ്ഡ കുഹരിണീ

ഭവതി, സ്വന്തം പാദങ്ങളില്‍ നിന്നും പ്രവഹിക്കുന്ന അമൃതധാരാപ്രവാഹത്താല്‍
പ്രപഞ്ചത്തെ നനക്കുന്നു, വീണ്ടും അമൃതമയമായ സഹസ്രാരത്തില്‍ നിന്ന് 
സ്വന്തം ഭൂമിയായ  മൂലാധാരത്തില്‍ എത്തി, സര്‍പ്പത്തെപോലെ 
മൂന്നരച്ചുററായി സ്വയം വലയമാക്കി , സുപ്താവസ്ഥയെ പ്രാപിക്കുന്നു 



11 

ചതുര്‍ഭിഃ ശ്രീകണ്‍ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി
പ്രഭിന്നാഭിഃ ശംഭോര്‍നവഭിരപി മൂലപ്രകൃതിഭിഃ
ചതുശ്ചത്വാരിംശത് വാസുദലകലാശ്രത്രിവലയ-
ത്രിരേഖാഭിഃ സാര്‍ദ്ധം തവ ശരണകോണാഃ പരിണതാഃ


നാല് ശ്രീകണ്ഠങ്ങളും, അഞ്ചു ശക്തിരൂപങ്ങളും ആയി 
പരസ്പര ഭിന്നങ്ങളായ ശംഭു-മൂലപ്രകൃതി നവചക്രങ്ങളാല്‍ 
നാല്പത്തിനാല് ത്രികോണങ്ങളും അഷ്ടദളങ്ങളും ഷോഢശദളങ്ങളും  മൂന്നു വലയങ്ങളും മൂന്നു രേഖകളും ചേര്‍ന്ന് 
നിന്തിരുവടിയുടെ  ശരണകോണങ്ങളായി ഭവിക്കുന്നു 

(ശ്രീചക്ര വര്‍ണ്ണന ... അഗ്രം കീഴ്പ്പോട്ടായ അഞ്ചു ത്രികോണങ്ങള്‍ക്ക് മുകളില്‍ അഗ്രം മേല്പ്പോട്ടായ നാല് ത്രികോണങ്ങള്‍ . ഈ ഒന്‍പതു ത്രികോണങ്ങളിലെ രേഖകള്‍ ഖണ്ഡിച്ചു ഉണ്ടാകുന്ന നല്പത്തിമൂന്നു ത്രികോണങ്ങളും നടുവിലെ ബിന്ദുവും ചേര്‍ന്നു നല്പത്തിനാല് ത്രികോണങ്ങള്‍ .... അഗ്രം  കീഴ്പ്പോട്ടായവ ശക്തി ചക്രങ്ങളും  അഗ്രം മേല്പ്പോട്ടായവ ശിവ ചക്രങ്ങളും.
 ശ്രീ ചക്രം ബിന്ദുവും വിശ്വവും ആയിരിക്കുന്ന ദേവീരൂപം തന്നെ   )

12
ത്വദീയം സൌന്ദര്യം തുഹിനഗരികന്യേ! തുലയിതും
കവീന്ദ്രാഃ കല്പന്തേ കഥമപി വിരിഞ്ചിപ്രഭൃതയഃ
യാദാലോകൌത്സുക്യാദമരലലനാ യാന്തി മനസാ
തപോഭിര്‍ദുഷ്പ്രാപാമപി ഗിരിശ സായൂജ്യപദവിം


ദേവീ, ഹിമവല്‍പുത്രീ, നിന്റെ മനോഹാരിതയെ ഉപമിക്കാന്‍ 
ബ്രഹ്മാവ്‌ മുതലായ കവിശ്രേഷ്ഠന്മാര്‍ അതിശ്രമം ചെയ്യുന്നു 
തപസ്സിനാല്‍ പോലും ദുഷ്പ്രാപ്യമായ ആ മനോഹാരിതയുടെ  ദര്‍ശനൌത്സുക്യത്താല്‍
ദേവസുന്ദരികള്‍, മനസാ ശിവസായൂജ്യ പദവിയെ പ്രാപിക്കുന്നു .
(ശിവന്‍ തന്നെ ആവുന്നു )


13
നരം വര്‍ഷീയാംസം നയനവിരസം നര്‍മ്മസു ജഡം
തവാപാങ്ഗാലോകേ പതിതമനുധാവന്തി ശതശഃ
ഗളദ്വേണീബന്ധാഃ കുചകലശവിസ്രസ്‌തസിചയാ
ഹഠാത് ത്രുട്യല്‍കാഞ്ച്യോ വിഗളിതദുകൂലാഃ യുവതയഃ


വൃദ്ധനും വികൃതനും അരസികനും ആയ പുരുഷനെപോലും 
നിന്റെ കടാക്ഷം പതിച്ചവനെങ്കില്‍, നൂറുകണക്കിന് യുവതികള്‍ 
കെട്ടഴിഞ്ഞ മുടിയോടെയും, സ്ഥാനം തെറ്റിയ മുലക്കച്ചയോടെയും  
പൊട്ടിവീഴുന്ന പാദസരങ്ങളോടെയും, അഴിഞ്ഞുവീഴുന്ന വസ്ത്രാഞ്ചലത്തോടെയും
അനുധാവനം ചെയ്യുന്നു   

 14
ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപഞ്ചാശദനിലേ
ദിവി ദ്വിഃഷട്ത്രിംശന്മനസി ച ചതുഷ്‌ഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം 


ക്ഷിതിയില്‍ അമ്പത്തിയാറും, ജലത്തില്‍ അമ്പത്തിരണ്ടും 
അഗ്നിയില്‍ അറുപത്തിരണ്ടും , വായുവില്‍ അമ്പത്തിനാലും 
ആകാശത്തില്‍  എഴുപത്തിരണ്ടും , മനസ്സില്‍ അറുപത്തിനാലും - അങ്ങിനെ ഈ 
രശ്മികളും , അവയുടെ മുകളില്‍ നിന്റെ പാദാംബുജങ്ങളും 

(ആറു ആധാര ചക്രങ്ങളിലും ആയി ഭവിക്കുന്ന കിരണങ്ങള്‍ക്ക് മുകളിലായി സഹസ്രദളപദ്മത്തില്‍ ബിന്ദു സ്ഥാനത്ത് ദേവിയുടെ പാദപദ്മങ്ങള്‍))))

15

ശരദ്‌ജ്യോത്സ്നാശുഭ്രാംശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഗുടികാപുസ്തകകരാം
സകൃന്നത്വാ ന ത്വാ കഥമിവ സതാം സന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ

ശരച്ചന്ദ്രികപോലെ വെളുത്തും , ചന്ദ്രക്കല പതിച്ച ജടാമകുടമണിഞ്ഞും
വരദമുദ്ര, അഭയമുദ്ര , സ്പടികമാല, പുസ്തകം എന്നിവ കയ്യിലെന്തിയും ഉള്ള നിന്നെ 
ഒരിക്കല്‍ നമസ്കരിച്ച സത്തുക്കള്‍ക്ക്  എങ്ങിനെ സിദ്ധിക്കാതിരിക്കും 
മധുക്ഷീരദ്രാക്ഷാമധുരംപോല്‍ മധുരങ്ങളായ വാക്കുകള്‍ !

( തേന്‍ പാല് മുന്തിരി .. മധുരം പോലെ )

16
കവീന്ദ്രാണാം ചേതഃ കമലവനബാലാതപരുചിം
ഭജന്തേ യേ സന്തഃ കതിചിദ്‌അരുണാമേവ ഭവതീം
വിരിഞ്ചിപ്രേയസ്യാസ്തരുണതരശൃംഗാരലഹരീ
ഗഭീരാഭിര്‍വാഗ്ഭിര്‍വിദധതി സതാം രഞ്ജനമമീ

കവി മനസ്സുകളായ കമലവനത്തിനു ബാലസൂര്യപ്രകാശമായി 
അരുണ വര്‍ണ്ണത്തോടുകൂടിയ ഭവതിയെ ഭജിക്കുന്ന സത്തുക്കള്‍
 ബ്രഹ്മപത്നിയുടെ ഏറ്റവും തരളമായ ശൃംഗാര ലഹരിപോലെ 
ഗംഭീരമായ വാക്കുകളാല്‍ സജ്ജന മനസ്സുകളെ ആഹ്ലാദിപ്പിക്കുന്നു  


17
സവിത്രീഭിര്‍വാചാം ശശിമണിശിലാഭംഗരുചിഭിഃ
വശിന്യാദ്യാദിഭിസ്ത്വാം സഹ ജനനി സഞ്ചിന്തയതി യഃ
സ കര്‍ത്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ
വചോഭിര്‍വാഗ്ദേവീവദനകമലാമോദമധുരരൈഃ

വാക്കുകളുടെ ജനയിതാക്കളും ചന്ദ്രകാന്തമണികളുടെ കാന്തിയെഴുന്നവരുമായ 
വശിന്യാദി ദേവതകളോട് ചേര്‍ന്ന ജനനീ , നിന്നെ ധ്യാനിക്കുന്നവന്‍ 
മഹാകാവ്യങ്ങളിലെ പോലെ ഭംഗിയാര്‍ന്ന, വാഗ്ദേവിയുടെ വദനകമലത്തില്‍ നിന്നുതിരുന്ന തേന്‍ മൊഴികള്‍പോലെയുളള വാക്കുകളാല്‍ കാവ്യങ്ങള്‍ രചിക്കുന്നു  


18
തനുച്ഛായാഭിസ്തേ തരുണതരുണീശ്രീസരണിഭിഃ
ദിവം സര്‍വാം ഉര്‍വീം അരുണിമനിമഗ്നാം സ്മരതി യഃ
ഭവന്ത്യസ്യ ത്രസ്യദ്വനഹരിണശാലീനനയനാഃ
സഹോര്‍വശ്യാ വശ്യാഃ കതി കതി ന ഗീര്‍വാണ ഗണികാഃ

ബാല സൂര്യന്റെ ശോഭയോടുകൂടിയ നിന്റെ ദേഹകാന്തികളാല്‍ 
ആകാശവും, ഭൂമിയും, അരുണവര്‍ണ്ണത്തില്‍മുങ്ങിയപോലെ ധ്യാനിക്കുന്നവന് 
മാന്പെടകളുടെതു പോലെ വിഹ്വലമായ നയനങ്ങള്‍ ഉള്ള ഉര്‍വശി മുതലായ 
ഏത് സ്വര്‍വേശ്യകള്‍ ആണ് വശംവദര്‍ ആകാതിരിക്കുക 



19
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാര്‍ധം ധ്യായേദ്യോ ഹരമഹിഷി! തേ മന്മഥകലാം
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം


ശിവപത്നി!  മുഖം ബിന്ദൂവാക്കി, അതിനു കീഴെ കുചയുഗവും , 
അതിനും കീഴെ ഹരാര്‍ധത്തെയും, നിന്റെ കാമകലയെയും ധ്യാനിക്കുന്നവന്‍ 
എളുപ്പത്തില്‍ സ്ത്രീകളില്‍ ഉത്കടമായ മനോവികാരം ജനിപ്പിക്കുന്നു 
സൂര്യചന്ദ്രന്മാരായ സ്തനങ്ങളോടുകൂടിയ  ത്രിലോകിയെ കൂടി ഭ്രമിപ്പിക്കുന്നു 
(പ്രപഞ്ചത്തെ കൂടി )


20
കിരന്തീമങ്ഗേഭ്യഃ കിരണനികുരുംബാമൃതരസം
ഹൃദിത്വാമാധത്തേ ഹിമാകരശിലാമൂര്‍ത്തിമിവ യഃ
സ സര്‍പ്പാണാം ദര്‍പ്പം ശമയതി ശകുന്താധിപ ഇവ
ജ്വരപ്ലുഷ്ടാന്‍  ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ


അംഗങ്ങളില്‍ നിന്നും കിരണാമൃതം ഒഴുക്കുന്ന 
ചന്ദ്രകാന്തശിലാശില്പമായി നിന്നെ ഹൃദയത്തില്‍ ഏന്തുന്നവന്‍ 
ഗരുഡന്‍ എന്നപോലെ സര്‍പ്പദര്‍പ്പം ശമിപ്പിക്കുന്നു 
ജ്വരബാധിതരെ അമൃതവര്‍ഷമായ കടാക്ഷം കൊണ്ട് സുഖപെടുത്തുന്നു



21
തടില്ലേഖാതന്വീം തപനശശി വൈശ്വാനരമയീം
നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാം
മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം



സൂര്യചന്ദ്ര -അഗ്നി രൂപമാര്ന്നവളുംമിന്നല്‍ കൊടിപോലെ ശരീരമുളളവളും  ആയ നിന്റെ 
ആറു കമലങ്ങള്‍ക്കും (ആധാര ചക്രങ്ങള്‍ക്കും )  മുകളില്‍  സ്ഥിതി ചെയ്യുന്ന കലയെ  (സഹസ്രാര ബിന്ദുകലയെ )
സഹസ്രാര പദ്മത്തില്‍ കളങ്കങ്ങള്‍ ഒഴിഞ്ഞ മനസ്സാല്‍ 
ദര്‍ശിച്ചു മഹാത്മാക്കള്‍ പരമാനന്ദ ലഹരിയെ  അനുഭവിക്കുന്നു 


22
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം
ഇതി സ്തോതും വാഞ്ഛന്‍  കഥയതി ഭാവാനിത്വമിതി യഃ
തദൈവ ത്വം തസ്മൈ ദിശസി നിജസായൂജ്യപദവീം
മുകുന്ദബ്രഹ്മ്മേന്ദ്രസ്ഫുടമകുട നീരാജിതപദാം




ഭവാനീ നീ ചേര്ക്ക നിന്‍കൃപാകടാക്ഷമീ ദാസനെന്നില്‍ 
എന്നര്‍ത്ഥിപ്പതിനോങ്ങുവോന്‍, ഭവാനീത്വംഎന്നുരക്കുന്ന മാത്രയെ ,
അവനേകുന്നു നീനിന്‍സായൂജ്യ പദവി 
ബ്രഹ്മേന്ദ്രവിഷ്ണു  കിരീടാര്‍ച്ചിത   പദമായ്

23
ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാര്‍ദ്ധം ശംഭോരപരമപി ശങ്കേത് ഹൃതമഭൂത്
യദേതദ്ത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം




ശംഭുവിന്‍ പാതി  മെയ്യാം  നീ പെരുകുമാശയാല്‍
കവര്ന്നോ  മറുപാതി കൂടി എന്ന്  ഭ്രമിപ്പേന്‍ ഇന്ന് ഞാന്‍
അതോ നിന്‍ രൂപം സകലമരുണമായ്തൃനയനയായ്‌
സ്തനഭര തരളമായ് വിരാജിപ്പൂ  ഇന്ദുകലാധരേ

24
ജഗത് സൂതേധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുര്‍വന്നേതത് സ്വമപി വപുരീശസ്തിരയതി
സദാപൂര്‍വഃ സര്‍വം തടിദമനുഗ്രുഹ്ണാതിച ശിവ-
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോഃ ഭ്രൂലതികയോഃ



ജഗത്തിനെ ബ്രഹ്മാവ്‌ ജനിപ്പിക്കുന്നു ഹരി സംരക്ഷിക്കുന്നു രുദ്രന്‍ സംഹരിക്കുന്നു 
ഈശ്വരന്‍ ഇവയെ  തന്നില്‍ ലയിപിച്ചു സ്വന്തം ശരീരത്തെയും മറക്കുന്നു 
സദാശിവന്‍  ഇവയെയെല്ലാം പുനസൃഷ്ടിക്കുന്നു 
 
നിന്റെ ഒരു ഒരു ക്ഷണനേരത്തെ ഭ്രൂചലനാജ്ഞ അനുസരിച്ച് 


25

ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോര്‍യാ വിരചിതാ
തഥാഹി ത്വദ്‌പാദോദ്വഹന മണിപീഠസ്യനികടേ
സ്ഥിതാ ഹ്യേതേ ശശ്വന്‍മുകുളിതകരോത്തംസമകുടാഃ



ശിവേനിന്റെ ത്രിഗുണങ്ങളില്‍ നിന്നും ജനിച്ച മൂന്നു ദേവതകള്‍ക്കും 
കൂടിയുള്ള പൂജയാകുന്നുനിന്റെ പദങ്ങളില്‍ അര്‍പ്പിക്കുന്ന പൂജ 
എന്തെന്നാല്‍ നിന്റെ പാദമണിപീഠത്തിന്റെ അടുത്ത് 
കൂപ്പുകൈകള്‍ ശിരോലങ്കാരമാക്കിയവരായി ഇവര്‍ സ്ഥിതി ചെയ്യുന്നുവല്ലോ 

26
വിരിഞ്ചിഃ പഞ്ചത്വം വ്രജാതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീവിതതിരപി സംമീലിതദൃശാ
മഹാസംഹാരേസ്മിന്‍വിഹരതി സതി ത്വല്‍പതിരസൌ



വിരിഞ്ചന്‍ മരണത്തെ പ്രാപിക്കുന്നു ഹരി അവസാനത്തെ പ്രാപിക്കുന്നു
അന്തകന്‍ വിനാശത്തെ പ്രാപിക്കുന്നുകുബേരന്‍ നാശത്തെ പ്രാപിക്കുന്നു 
മനുക്കളുടെ സംഘവും കണ്ണുകള്‍ അടച്ചു ജഢത്വത്തെ പ്രാപിക്കുന്നു 
അങ്ങിനെയുള്ള മഹാപ്രളയകാലത്ത് നിന്റെ പാതിമാത്രം വിഹരിക്കുന്നു . 

27
ജപോ ജല്പഃ ശില്‍പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷണ്യക്രമണമശനാദ്യാഹുതിവിധിഃ
പ്രണാമഃ സംവേശഃ സുഖമഖിലമാത്മാര്‍പ്പണദൃശാ
സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതം



എന്റെ ജല്പനങ്ങള്‍ നിന്റെ നാമജപം കൈകള്‍ ചെയ്യുന്നതെല്ലാം ആരാധനാ ഹസ്തമുദ്രകള്‍ 
സഞ്ചാരംനിന്നെ പ്രദക്ഷിണം വെക്കുന്നു ആഹാരം നിനക്കുള്ള ആഹുതിയും 
ശയ്യാ പ്രവേശം നിനക്കുള്ള നമസ്കാരം എല്ലാ ചേഷ്ടകളും ആത്മാര്‍പ്പണം
അങ്ങിനെ എന്റെ എല്ലാ പ്രവൃത്തികളും നിനക്കുള്ള സപര്യാരൂപങ്ങളായി  ഭവിക്കട്ടെ  



28

സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ
കരാളം യത് ക്ഷ്വേളം കബലിതവതഃ കാലകലനാ
ന ശംഭോസ്തന്മൂലംതവ ജനനി താടങ്കമഹിമാ



ഭയകരങ്ങളായ വാര്‍ദ്ധക്യം എന്നിവയെ ഇല്ലാതാക്കുന്ന അമൃതം ഭുജിച്ചു പോലും 
ബ്രഹ്മാവ്‌ ഇന്ദ്രന്‍ തുടങ്ങിയ എല്ലാ ദേവകളും മഹാപ്രളയത്തില്‍ നശിക്കുന്നു 
അത്യുഗ്രമായ കാളകൂടവിഷം ഭക്ഷിച്ച ശംഭുവിനു 
ജനനീ നിന്റെ കര്‍ണ്ണാഭരണ മഹിമയാല്‍ നാശമേ ഇല്ല .

29
കിരീടം വൈരിഞ്ചം പരിഹര പുരഃ കൈഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം
പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം
ഭാവസ്യാഭ്യുത്ഥാനേ തവ പരിജനോക്തിര്‍വിജയതേ



ദേവീവിരിഞ്ചന്റെ കിരീടം ഒഴിവാക്കൂ വിഷ്ണുവിന്റെ 
കാഠിന്യമേറിയ കിരീടത്തില്‍ കാലിടറരുതെദേവേന്ദ്രന്റെ കിടീടം ഒഴിവാക്കണേ,
ഇവരുടെ നമസ്കാരസമയത്ത്പെട്ടെന്ന് പരമേശ്വരന്‍ ഭവനാഗതനായപ്പോള്‍ 
ഭവതിയുടെ അഭ്യുത്ഥാനസമയത്തെ പരിജനങ്ങളുടെ ഈ വാക്കുകള്‍ വിജയിച്ചരുളുന്നു   

30

സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ
നിഷേവേ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ
കിമാശ്ചര്യം തസ്യ ത്രിനയനസമൃദ്ധീം തൃണയതോ
മഹാസംവര്‍ത്താഗ്നിര്‍വിരചയതി നീരാജനവിധീം



സ്വശരീരോത്ഭൂതങ്ങളായ അണിമാദി കിരങ്ങങ്ങളാല്‍
ചുറ്റിസേവിക്കപെടുന്ന നിത്യേനിന്നെ ഞാന്‍ തന്നെ എന്ന് ഭാവനം ചെയ്യുന്നവന്‍ 
ത്രിനയനന്റെ ഐശ്വര്യത്തെ തൃണീകരിക്കുന്നു 
അവനു പ്രളയാഗ്നി നീരാജനം ചെയ്യുന്നു 
(
ദീപാര്‍ചന ചെയ്യുന്നു )





31

ചതുഃഷഷ്ട്യാ തന്ത്രൈഃ സകലമതിസന്ധായ ഭുവനം
സ്ഥിതസ്തല്‍ത്തല്‍സിദ്ധിപ്രസവപാരതന്ത്രൈഃ പശുപതിഃ
പുനസ്ത്വന്നിര്‍ബന്ധാത്‌അഖിലപുരുഷാര്‍ത്ഥൈകഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം



അതതു സിദ്ധികളെ ജനിപ്പിക്കുന്നതിനു
 
മാത്രം കഴിവുള്ള 
അറുപത്തിനാല് തന്ത്രങ്ങളെകൊണ്ട് സകല ഭുവനങ്ങളെയും അതിസന്ധാനം ചെയ്തു (ഭ്രമിപ്പിച്ചു)പശുപതി  
പിന്നെ നിന്റെ നിര്‍ബന്ധം ഹേതുവായ്  എല്ലാ പുരുഷാര്‍ത്ഥങ്ങള്‍ക്കും
ഉപരിയായ നിന്റെ ഈ  തന്ത്രം ഭൂമിയില്‍ അവതരിപ്പിച്ചു .

32
ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ
സ്മരോഹം ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേവര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം



ശിവന്‍, ശക്തികാമന്‍, ഭൂമിസൂര്യന്‍, ചന്ദ്രന്‍ 
കാമദേവന്‍, ഹംസംശക്രന്‍, പിന്നെ പരാമാരന്‍ ഹരി 
ഇവയെ മൂന്നു ഹൃല്ലേഖകളോട് ചേര്‍ത്ത് 
നിന്റെ മന്ത്രാക്ഷരങ്ങള്‍ ജനനീനിന്റെ അവയവങ്ങളായി ഭവിക്കുന്നു. 
(
നിന്റെ മന്ത്രശരീരത്തിന്റെ ഭാഗങ്ങളായി ഭവിക്കുന്നു

) (ശ്രീവിദ്യാ മന്ത്രം )


33

സ്മരം യോനീം ലക്ഷ്മീം ത്രിതയമിദമാദൌസ്തവമനോര്‍
ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശിവാഗ്നൌ ജുഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ



നിത്യേ സ്മര,യോനീലക്ഷ്മി (ഐം ഹ്രീം ശ്രീം എന്നാ മൂന്നു അക്ഷരങ്ങള്‍ നിന്റെ മന്ത്രത്തിന്റെ ആദ്യം ചേര്‍ത്ത് 
നിത്യജ്ഞാനത്തില്‍ രമിക്കുന്നവരായ ചിലര്‍ 
ചിന്താമണികളുടെ രത്നമാല ധരിച്ചു 
ശിവാഗ്നിയില്‍ കാമധേനുവിന്റെ നെയ്‌ ഹോമിച്ചു നിന്നെ ഭജിക്കുന്നു 

(
അസാധ്യം എന്ന് കരുതാവുന്ന സിദ്ധികള്‍ ഉള്ളവരാവുന്നു )

34

ശരീരം ത്വം ശംഭോഃ ശശിമിഹിരവക്ഷോരുഹയുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം
അതഃ ശേഷഃ ശേഷീത്യയമുഭയസാധാരണതയാ
സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ



സൂര്യചന്ദ്രന്മാര്‍ വക്ഷോജങ്ങളായ ശംഭുവിന്റെ ശരീരമാണു നീ 
നിന്റെ ശരീരം ശിവന്റെ നവരൂപാത്മകമായ രൂപംതന്നെ എന്നറിയുന്നു 
അതിനാല്‍ ശേഷം ശേഷി എന്നിവ രണ്ടുപേര്‍ക്കും പൊതുവായി ,
ഈ  ബന്ധം സമരസപരാനന്ദപരരായ നിങ്ങള്‍ക്ക് ഭവിക്കുന്നു 

 (
നവാത്മാനം നവവ്യുഹാത്മകമായ  ചൈതന്യം
കാലല്വ്യൂഹം കാലം കുലവ്യൂഹം വര്‍ണ്ണം നാമവ്യൂഹം വാക്കുകള്‍ എന്നാ പ്രതീകങ്ങള്‍ ജ്ഞാനവ്യൂഹം തിരിച്ചറിവ് ചിത്തവ്യൂഹം അമൂര്‍ത്തമായ മനസ്സ് ,  നാദവ്യൂഹം ശബ്ദംബിന്ദുവ്യൂഹം സൂക്ഷ്മ രൂപം കലാവ്യൂഹം അക്ഷരങ്ങള്‍ ..അക്ഷരങ്ങളും ശബ്ദങ്ങളും വ്യത്യസ്തമായി ആണ് കാണുന്നത് അക്ഷരങ്ങള്‍ മാററമില്ലാത്തവനാശമില്ലാത്തവ ജീവവ്യൂഹം -- ജീവന്‍ -- ചലിക്കുന്നത്‌ )
ശേഷ ശേഷീ ഒന്ന് മറ്റേതിന്റെ ബാക്കി ഒന്ന് മറ്റേതിനെ പൂര്‍ണ്ണമാക്കുന്നു എന്നത് )

35
മനസ്ത്വം വ്യോമഃ ത്വം മരുദസി മരുത്‌സാരഥിരസി
ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതിഭാവേനബിഭൃഷേ



മനസ്സ് നീ ആണ്ആകാശവും വായുവും വായുവിന്റെ സാരഥി അഗ്നിയും നീ 
ജലം നീഭൂമി നീ നിന്നില്‍നിന്നു ഉത്ഭവിച്ചത്‌ അല്ലാതെ ഒന്നുമില്ല
നീ തന്നെ സ്വന്തം രൂപത്തെ പ്രപഞ്ചരൂപമായി പരിണമിപ്പിക്കാന്‍
ആനന്ദഭൈരവീരൂപത്തെ ശിവപത്നി ഭാവത്തില്‍ സ്വീകരിച്ചിരിക്കുന്നു 

36
തവാജഞാചക്രസ്ഥം തപനശശികോടിദ്യുതിതരം
പരംശംഭും വന്ദേ പരിമിലിതപാര്‍ശ്വം പരചിതാ
യമാരാധ്യന്‍ ഭക്ത്യാ രവിശശിശുചീനാമവിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ



നിന്റെ ആജ്ഞാ ചക്രത്തില്‍ സ്ഥിതിചെയ്യുന്ന കോടിസൂര്യചന്ദ്രപ്രഭയുള്ള
പരചിത്കലചേര്‍ന്നപാര്‍ശ്വഭാഗത്തോടുകൂടിയ പരന്‍ ആയ  ശംഭുവിനെ വന്ദിക്കുന്നു
അവനെ ഭക്തിയാല്‍ സ്തുതിക്കുന്നവന്‍ സൂര്യന്‍ ചന്ദ്രന്‍ അഗ്നി എന്നിവര്‍ക്ക് വിഷയമല്ലാത്തതും
കാണാന്‍ ആവാത്തതുമായ വിജനതയില്‍ ചന്ദ്രികാമയമായ ലോകത്തില്‍ നിവസിക്കുന്നു  

*
ചിത് കലാരൂപിണിയായ പരാശക്തിയോടു ചേര്‍ന്ന 

 
37

 
വിശുദ്ധൌ തേ ശുദ്ധസ്പടികവിശദം വ്യോമജനകം
ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേഃ
വിദുതാന്തര്‍ദ്ധ്വാന്താ വിലസതി ചകോരീവ ജഗതീ
നിന്റെ വിശുദ്ധി ചക്രത്തില്‍ ശുദ്ധസ്പടികം പോലെ ആകാശതത്വത്തെ ജനിപ്പിക്കുന്ന
ശിവനെയും ശിവന് തുല്ല്യയായിരിക്കുന്ന ദേവിയേയും ഭജിക്കുന്നു 
അവരുടെ ചന്ദ്രകിരണശോഭ പ്രസരിപ്പിക്കുന്ന കാന്തിയാല്‍ 
അജ്ഞാനാന്ധകാരം നശിച്ചു ചകോരിയെപോലെ വിലസിക്കുന്നുപ്രപഞ്ചം. 

38
സമുന്മീലത് സംവിത്കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദം കിമപി മഹതാം മാനസചരം
യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതിഃ
യദാദത്തേ ദോഷാദ് ഗുണമഖിലമദ്ഭ്യഃ പയ ഇവ.



വികസിച്ച ജ്ഞാനമാകുന്ന കമലമകരന്ദം മാത്രം രസിക്കുന്നതുംമഹത്തുകളുടെ മനസ്സില്‍ ചരിക്കുന്നതുംആലാപനത്താല്‍ 18 വിദ്യകളെയും പരിണമിപ്പിക്കുന്നതുംവെള്ളത്തില്‍ നിന്ന് പാലിനെ എന്നപോലെ ദോഷങ്ങളില്‍ നിന്ന് ഗുണങ്ങളെയെല്ലാം  വേര്‍തിരിച്ചെടുക്കുന്നതും ആയ ആ ഹംസദ്വന്ദങ്ങളെ ഞാന്‍ ഭജിക്കുന്നു  

(
മാനസ സരസ്സില്‍ ഹംസങ്ങള്‍ എന്നപോലെ ഉപകസകന്റെ മനസ്സില്‍  /ഹൃദയത്തില്‍ അനാഹതചക്രത്തില്‍ ശിവശ്ക്തികള്‍ വിഹരിക്കുമ്പോള്‍ അവനില്‍ എല്ലാ വിദ്യകളും സ്ഫുരിക്കുന്ന  അവന്‍ ശുദ്ധ ജ്ഞാനത്തെ അറിയുന്നു  

 39

തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം
തമീഡേ സംവര്‍ത്തം ജനനി മഹതീം താം ച സമയാം
യാദാലോകേ ലോകാന്‍ദഹതി മഹതി ക്രോധകലിതേ
ദയാര്‍ദ്രാ  യാ ദൃഷ്ടിഃ ശിശിരമുപചാരം രചയതി.



നിന്റെ സ്വാധിഷ്ഠാനത്ത്തില്‍ അഗ്നി സ്ഥിതിചെയ്യുന്നു 
ജനനീ ആ പ്രളയകാലാഗ്നിയെ സമയയായി എന്നും സ്തുതിക്കുന്നു 
ക്രോധം കലര്‍ന്നതാവുമ്പോള്‍ ലോകങ്ങളെ ദഹിപ്പിക്കുന്ന
ആ ദൃഷ്ടി ദയാര്ദ്ര കടാക്ഷമായി കുളിര്‍പ്പിക്കുന്നു .




40
 തടിത്വന്തം ശക്ത്യാ തിമിരപരിപന്ഥി സ്ഫുരണയാ-
സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം
തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം
നിഷേവേ വര്‍ഷന്തം ഹരമിഹിരതപ്തം ത്രിഭുവനം



മിന്നല്‍കൊടിയോടുകൂടെതിമിരമകറ്റുന്ന പ്രകാശശക്തിയോടെ 
ശോഭിക്കുന്ന നാനാ രത്നങ്ങളാല്‍ നിര്‍മ്മിച്ച ഇന്ദ്രധനുസ്സോടുകൂടിയ 
നിന്റെ മണിപൂരകം ശരണമായഹരനാകുന്ന സൂര്യനാല്‍ ദഹിപ്പിക്കപെട്ട 
ത്രിഭുവനത്തില്‍ കരുണ വര്‍ഷിക്കുന്ന ആ ശ്യാമ മേഘത്തെ സേവിക്കുന്നു 
(
ശിവനെ ശ്യാമമേഘവര്‍ണ്ണനായി)  

41



തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം
ഉഭാഭ്യാമേതാഭ്യാമുഭയവിധിമുദ്ദിശ്യ ദയയാ
സനാഥാഭ്യാം ജജ്ഞെ ജനക ജനനീ മദ്ജഗദിദം




നിന്റെ മൂലാധാരത്തില്‍ ലാസ്യപരയായ സമയയോടുകൂടി
നവരസങ്ങളോടുകൂടി താണ്ഡവമാടുന്ന ആനന്ദഭൈരവനെ (നവാത്മാവ്അറിയുന്നു  
ജഗത്തിന്റെ പുനരുദയത്തിനായി ദയയോടെ വര്‍ത്തിക്കുന്ന 
ഇവര്‍ രണ്ടുപേരാല്‍ ഈ ജഗത്ത്
സനാഥമെന്നറിയുന്നൂ