സൌന്ദര്യ ലഹരി 31-41 ശ്ലോകങ്ങള്‍
31
ചതുഃഷഷ്ട്യാ തന്ത്രൈഃ സകലമതിസന്ധായ ഭുവനം
സ്ഥിതസ്തല്‍ത്തല്‍സിദ്ധിപ്രസവപാരതന്ത്രൈഃ പശുപതിഃ
പുനസ്ത്വന്നിര്‍ബന്ധാത്‌അഖിലപുരുഷാര്‍ത്ഥൈകഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം
അതതു സിദ്ധികളെ ജനിപ്പിക്കുന്നതിനു
മാത്രം കഴിവുള്ള
അറുപത്തിനാല് തന്ത്രങ്ങളെകൊണ്ട് സകല ഭുവനങ്ങളെയും അതിസന്ധാനം ചെയ്തു (ഭ്രമിപ്പിച്ചു), പശുപതി
പിന്നെ നിന്റെ നിര്‍ബന്ധം ഹേതുവായ് എല്ലാ പുരുഷാര്‍ത്ഥങ്ങള്‍ക്കും
ഉപരിയായ നിന്റെ ഈ തന്ത്രം ഭൂമിയില്‍ അവതരിപ്പിച്ചു .
32
ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ
സ്മരോഹം ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേവര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം
ശിവന്‍, ശക്തി, കാമന്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍
കാമദേവന്‍, ഹംസം, ശക്രന്‍, പിന്നെ പരാ, മാരന്‍ ഹരി
ഇവയെ മൂന്നു ഹൃല്ലേഖകളോട് ചേര്‍ത്ത്
നിന്റെ മന്ത്രാക്ഷരങ്ങള്‍ , ജനനീ! നിന്റെ അവയവങ്ങളായി ഭവിക്കുന്നു.
(
നിന്റെ മന്ത്രശരീരത്തിന്റെ ഭാഗങ്ങളായി ഭവിക്കുന്നു
) (ശ്രീവിദ്യാ മന്ത്രം )
33
സ്മരം യോനീം ലക്ഷ്മീം ത്രിതയമിദമാദൌസ്തവമനോര്‍
ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ
ഭാജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശിവാഗ്നൌ ജുഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ
നിത്യേ ! സ്മര,യോനീ, ലക്ഷ്മി (ഐം ഹ്രീം ശ്രീം ) എന്നാ മൂന്നു അക്ഷരങ്ങള്‍ നിന്റെ മന്ത്രത്തിന്റെ ആദ്യം ചേര്‍ത്ത്
നിത്യജ്ഞാനത്തില്‍ രമിക്കുന്നവരായ ചിലര്‍
ചിന്താമണികളുടെ രത്നമാല ധരിച്ചു
ശിവാഗ്നിയില്‍ കാമധേനുവിന്റെ നെയ് ഹോമിച്ചു നിന്നെ ഭജിക്കുന്നു
(അസാധ്യം എന്ന് കരുതാവുന്ന സിദ്ധികള്‍ ഉള്ളവരാവുന്നു )
34
ശരീരം ത്വം ശംഭോഃശശിമിഹിരവക്ഷോരുഹയുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം
അതഃ ശേഷഃ ശേഷീത്യയമുഭയസാധാരണതയാ
സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ
സൂര്യചന്ദ്രന്മാര്‍ വക്ഷോജങ്ങളായ ശംഭുവിന്റെ ശരീരമാണു നീ
നിന്റെ ശരീരം ശിവന്റെ നവരൂപാത്മകമായ രൂപംതന്നെ എന്നറിയുന്നു
അതിനാല്‍ ശേഷം ശേഷി എന്നിവ , രണ്ടുപേര്‍ക്കും പൊതുവായി ,
ഈ ബന്ധം സമരസപരാനന്ദപരരായ നിങ്ങള്‍ക്ക് ഭവിക്കുന്നു
(നവാത്മാനം - നവവ്യുഹാത്മകമായ ചൈതന്യം
കാലല്വ്യൂഹം - കാലം , കുലവ്യൂഹം - വര്‍ണ്ണം , നാമവ്യൂഹം - വാക്കുകള്‍ എന്നാ പ്രതീകങ്ങള്‍ , ജ്ഞാനവ്യൂഹം - തിരിച്ചറിവ് , ചിത്തവ്യൂഹം - അമൂര്‍ത്തമായ മനസ്സ് , നാദവ്യൂഹം - ശബ്ദം, ബിന്ദുവ്യൂഹം - സൂക്ഷ്മ രൂപം , കലാവ്യൂഹം - അക്ഷരങ്ങള്‍ ..അക്ഷരങ്ങളും ശബ്ദങ്ങളും വ്യത്യസ്തമായി ആണ് കാണുന്നത് . അക്ഷരങ്ങള്‍ മാററമില്ലാത്തവ, നാശമില്ലാത്തവ , ജീവവ്യൂഹം -- ജീവന്‍ -- ചലിക്കുന്നത് )
ശേഷ ശേഷീ - ഒന്ന് മറ്റേതിന്റെ ബാക്കി ( ഒന്ന് മറ്റേതിനെ പൂര്‍ണ്ണമാക്കുന്നു എന്നത് )
35
മനസ്ത്വം വ്യോമഃ ത്വം മരുദസി മരുത്‌സാരഥിരസി
ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതിഭാവേനബിഭൃഷേ
മനസ്സ് നീ ആണ്, ആകാശവും വായുവും വായുവിന്റെ സാരഥി അഗ്നിയും നീ
ജലം നീ, ഭൂമി നീ , നിന്നില്‍നിന്നു ഉത്ഭവിച്ചത് അല്ലാതെ ഒന്നുമില്ല
നീ തന്നെ സ്വന്തം രൂപത്തെ പ്രപഞ്ചരൂപമായി പരിണമിപ്പിക്കാന്‍
ആനന്ദഭൈരവീരൂപത്തെ ശിവപത്നി ഭാവത്തില്‍ സ്വീകരിച്ചിരിക്കുന്നു
36
തവാജഞാചക്രസ്ഥം തപനശശികോടിദ്യുതിതരം
പരംശംഭും വന്ദേ പരിമിലിതപാര്‍ശ്വം പരചിതാ
യമാരാധ്യന്‍ ഭക്ത്യാ രവിശശിശുചീനാമവിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ
നിന്റെ ആജ്ഞാ ചക്രത്തില്‍ സ്ഥിതിചെയ്യുന്ന കോടിസൂര്യചന്ദ്രപ്രഭയുള്ള
പരചിത്കലചേര്‍ന്ന* പാര്‍ശ്വഭാഗത്തോടുകൂടിയ പരന്‍ ആയ ശംഭുവിനെ വന്ദിക്കുന്നു
അവനെ ഭക്തിയാല്‍ സ്തുതിക്കുന്നവന്‍ സൂര്യന്‍ ചന്ദ്രന്‍ അഗ്നി എന്നിവര്‍ക്ക് വിഷയമല്ലാത്തതും
കാണാന്‍ ആവാത്തതുമായ വിജനതയില്‍ ചന്ദ്രികാമയമായ ലോകത്തില്‍ നിവസിക്കുന്നു
*ചിത് കലാരൂപിണിയായ പരാശക്തിയോടു ചേര്‍ന്ന
37
വിശുദ്ധൌ തേ ശുദ്ധസ്പടികവിശദം വ്യോമജനകം
ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേഃ
വിദുതാന്തര്‍ദ്ധ്വാന്താ വിലസതി ചകോരീവ ജഗതീ
നിന്റെ വിശുദ്ധി ചക്രത്തില്‍ ശുദ്ധസ്പടികം പോലെ ആകാശതത്വത്തെ ജനിപ്പിക്കുന്ന
ശിവനെയും ശിവന് തുല്ല്യയായിരിക്കുന്ന ദേവിയേയും ഭജിക്കുന്നു
അവരുടെ ചന്ദ്രകിരണശോഭ പ്രസരിപ്പിക്കുന്ന കാന്തിയാല്‍
അജ്ഞാനാന്ധകാരം നശിച്ചു ചകോരിയെപോലെ വിലസിക്കുന്നു, പ്രപഞ്ചം.
38
സമുന്മീലത് സംവിത്കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദം കിമപി മഹതാം മാനസചരം
യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതിഃ
യദാദത്തേ ദോഷാദ് ഗുണമഖിലമദ്ഭ്യഃ പയ ഇവ.
വികസിച്ച ജ്ഞാനമാകുന്ന കമലമകരന്ദം മാത്രം രസിക്കുന്നതും, മഹത്തുകളുടെ മനസ്സില്‍ ചരിക്കുന്നതും, ആലാപനത്താല്‍ 18 വിദ്യകളെയും പരിണമിപ്പിക്കുന്നതും, വെള്ളത്തില്‍ നിന്ന് പാലിനെ എന്നപോലെ ദോഷങ്ങളില്‍ നിന്ന് ഗുണങ്ങളെയെല്ലാം വേര്‍തിരിച്ചെടുക്കുന്നതും ആയ ആ ഹംസദ്വന്ദങ്ങളെ ഞാന്‍ ഭജിക്കുന്നു
(മാനസ സരസ്സില്‍ ഹംസങ്ങള്‍ എന്നപോലെ ഉപകസകന്റെ മനസ്സില്‍ /ഹൃദയത്തില്‍ / അനാഹതചക്രത്തില്‍ ശിവശ്ക്തികള്‍ വിഹരിക്കുമ്പോള്‍ . അവനില്‍ എല്ലാ വിദ്യകളും സ്ഫുരിക്കുന്ന അവന്‍ ശുദ്ധ ജ്ഞാനത്തെ അറിയുന്നു
39
തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം
തമീഡേ സംവര്‍ത്തം ജനനി മഹതീം താം ച സമയാം
യാദാലോകേ ലോകാന്‍ദഹതി മഹതി ക്രോധകലിതേ
ദയാര്‍ദ്രാ യാ ദൃഷ്ടിഃ ശിശിരമുപചാരം രചയതി.
നിന്റെ സ്വാധിഷ്ഠാനത്ത്തില്‍ അഗ്നി സ്ഥിതിചെയ്യുന്നു
ജനനീ , ആ പ്രളയകാലാഗ്നിയെ സമയയായി എന്നും സ്തുതിക്കുന്നു
ക്രോധം കലര്‍ന്നതാവുമ്പോള്‍ ലോകങ്ങളെ ദഹിപ്പിക്കുന്ന
ആ ദൃഷ്ടി ദയാര്ദ്ര കടാക്ഷമായി കുളിര്‍പ്പിക്കുന്നു .
40
തടിത്വന്തം ശക്ത്യാ തിമിരപരിപന്ഥി സ്ഫുരണയാ-
സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം
തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം
നിഷേവേ വര്‍ഷന്തം ഹരമിഹിരതപ്തം ത്രിഭുവനം
മിന്നല്‍കൊടിയോടുകൂടെ, തിമിരമകറ്റുന്ന പ്രകാശശക്തിയോടെ
ശോഭിക്കുന്ന നാനാ രത്നങ്ങളാല്‍ നിര്‍മ്മിച്ച ഇന്ദ്രധനുസ്സോടുകൂടിയ
നിന്റെ മണിപൂരകം ശരണമായ, ഹരനാകുന്ന സൂര്യനാല്‍ ദഹിപ്പിക്കപെട്ട
ത്രിഭുവനത്തില്‍ കരുണ വര്‍ഷിക്കുന്ന , ആ ശ്യാമ മേഘത്തെ സേവിക്കുന്നു
(ശിവനെ ശ്യാമമേഘവര്‍ണ്ണനായി)
41
തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം
ഉഭാഭ്യാമേതാഭ്യാമുഭയവിധിമുദ്ദിശ്യ ദയയാ
സനാഥാഭ്യാം ജജ്ഞെ ജനക ജനനീ മദ്ജഗദിദം
നിന്റെ മൂലാധാരത്തില്‍ ലാസ്യപരയായ സമയയോടുകൂടി,
നവരസങ്ങളോടുകൂടി താണ്ഡവമാടുന്ന ആനന്ദഭൈരവനെ (നവാത്മാവ്) അറിയുന്നു
ജഗത്തിന്റെ പുനരുദയത്തിനായി ദയയോടെ വര്‍ത്തിക്കുന്ന
ഇവര്‍ രണ്ടുപേരാല്‍ ഈ ജഗത്ത് സനാഥമെന്നറിയുന്നൂ
No comments:
Post a Comment