സെന്‍ മാസ്റ്റര്‍ ബുക്കോവിന്റെ വാക്കുകള്‍
ബുക്കോ പറഞ്ഞു
വസ്തുതകളെ നിര്‍ബന്ധങ്ങളില്ലാതെ ആയാസരഹിതമായി സ്വീകരിക്കുമ്പോള്‍ അകത്തേക്കും പുറത്തേക്കുമുള്ള ചിന്തകളുടെ ഒഴുക്ക് സാവകാശം നിലക്കുകയും സത്യത്തിന്റെ രൂപം തെളിയുകയും ചെയ്യും
.. അപ്പോള്‍ ശരീരവും മനസ്സും പ്രചോദനങ്ങള്‍ ഒഴിഞ്ഞു, അചഞ്ചല ശൂമ്യതയായി, ശുദ്ധാശുദ്ധങ്ങള്‍ക്ക് അതീതമായി , പ്രപഞ്ചത്തിന്റെ അപാര വിസ്തൃതിയുടെ നടുവില്‍ ദിവ്യപ്രഭയോടെ തിളങ്ങും . അത് എല്ലാ കല്പനകള്‍ക്കും അപ്പുറത്താണ് ..ജീവിതത്തിനും മരണത്തിനും അപ്പുറത്ത് . നിങ്ങളുടെ അസംഖ്യം അറിവുകളെയും, കാഴ്ചകളെയും, തിരിച്ചറിവുകളേയും വെടിഞ്ഞു ആ അനന്ത വിസ്ത്രുതിയിലേക്ക് പ്രവേശിക്കുക. ആ അനന്തതയില്‍, നിങ്ങളുടെ ഹൃദയത്തില്‍ ബുദ്ധിസത്തിന്റെ ഒരു തരി പോലും ശേഷിക്കില്ല , അങ്ങിനെ നിങ്ങളുടെ അറിവുകള്‍ മുഴുവന്‍ അലിയുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധരും ഋഷികളും പ്രത്യക്ഷീഭവിക്കും. യഥാര്‍ത്ഥ ഉണ്മ , എല്ലാം എല്ലാം അടങ്ങുന്ന അനന്ത വിസ്തൃതി തന്നെ ആണ് . എവിടെയും നിങ്ങള്‍ക്ക പ്രവേശിക്കാനും നിഷ്ക്രമിക്കാനും കഴിയുമ്പോള്‍ , ഒന്നും നിങ്ങള്ക്ക് പ്രത്യേകം സ്വന്തം അല്ലാതാവുമ്പോള്‍, അകവും പുറവും ഇല്ലാതാവുമ്പോള്‍ , ഉയര്‍ച്ചതാഴ്ചകളോട് നിങ്ങള്‍ സമരസപ്പെടുമ്പോള്‍ , ചതുരങ്ങളോടും വൃത്തങ്ങളോടും നിങ്ങള്‍ ഏകാതാനതയിലെത്തുമ്പോള്‍ അത് സംഭവിക്കുന്നു .സമുദ്രത്തിലെ ശൂന്യത തിരകളെ ഉയര്‍ത്തുന്നു . പാര്‍വത സാനുക്കളിലെ ശൂന്യത ശബ്ദത്തെ പ്രതിദ്ധ്വനിപ്പിക്കുന്നു .ഹൃദയത്തില്‍ നിറയുന്ന ശൂന്യത ബുദ്ധന്‍ ആവുന്നു .നിങ്ങളുടെ ഹൃദയം ശൂന്യമാവുമ്പോള്‍ , വസ്തുകള്‍ കണ്ണാടിയില്‍ എന്നപോലെ തമ്മില്‍ തമ്മില്‍ വ്യതിരിക്തമല്ലാതെ വ്യക്തമാവുന്നു . ജീവിതവും മരണവും മായ മാത്രം .. എല്ലാ ബുദ്ധരും സ്വന്തം ശരീരം മാത്രം ..
സെന്‍ നിഗൂഡമായതല്ല. അത് നിങ്ങളിലേക്ക് ആഞ്ഞടിച്ചു തുളച്ചു കയറുന്ന ഒരു ഉപായം മാത്രം .
സന്ദേഹങ്ങള്‍ ഒഴിയുമ്പോള്‍ ജനിമൃതികളുടെ തുടര്‍ച്ചയും നിലക്കുന്നു . നിങ്ങള്‍ അത് കാണുന്നില്ലേ ? ജൂണ്‍ മാസത്തില്‍ ഫ്യുജി മലമുകളിലെ മഞ്ഞുരുകുന്നത് ..
No comments:
Post a Comment