17. ലെബനണിലെ ആട്ടിടയന്‍
ഒരു സാരോപദേശം
വേനലിന്റെ അവസാനമെത്തിയിരുന്നു , അവനും മറ്റു മൂന്നുപേരും ആ വഴിയില്‍ കൂടി ആദ്യം നടന്നു വന്ന ദിവസം. വൈകുന്നേരമായിരുന്നു , അവന്‍ നടത്തം നിര്‍ത്തി മേച്ചില്‍ സ്ഥലത്തിന്റെ അറ്റത്തു നിന്നപ്പോള്‍ .
ഞാന്‍ എന്റെ ഓടക്കുഴല്‍ വായിച്ചു കൊണ്ടിരുന്നു. എന്റെ ആടുകള്‍ എനിക്ക് ചുറ്റും മേഞ്ഞു .
അവന്‍ നിന്നപ്പോള്‍ ഞാന്‍ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ അഭിമുഖീകരിച്ചു നിന്ന് .
അവന്‍ എന്നോട് ചോദിച്ചു, ' എലീജാ യുടെ കുഴിമാടം എവിടെ? അത് ഈ സ്ഥലത്തിനു അടുത്തെവിടെയോ അല്ലെ ?
ഞാന്‍ മറുപടി പറഞ്ഞു , " അത് അവിടെയാണ് , ശ്രീമന്‍ , ആ കല്ലുകള്‍ കൂടിക്കിടക്കുന്നതിനു അടിയില്‍ . ഇപ്പോഴും വഴിയാത്രക്കാര്‍ കടന്നു പോകുമ്പോള്‍ ഒരു കല്ലെടുത്ത് ആ കൂനയില്‍ വെക്കും.
അവന്‍ നന്ദി പറഞ്ഞു മുന്നോട്ടു നടന്നു , അവന്റെ സുഹൃത്തുക്കളും അവന്റെ പുറകെ പോയി .
അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ഇടയന്‍ ഗനാലിയേല്‍ എന്നോട് പറഞ്ഞു , ആ വഴി പോയ ആ മനുഷ്യന്‍ യാഹൂദിയയിലെ ഒരു പ്രവാചകന്‍ ആണെന്ന്. . പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും ഞാന്‍ ആ മനുഷ്യനെ പറ്റി വളരെ കാലം ചിന്തിച്ചു .
വസന്തത്തില്‍ ജീസസ് ഒരിക്കല്‍ കൂടി ഈ മേച്ചില്‍ പുറത്തിലൂടെ പോയി, ഇപ്രാവശ്യം തനിയെ.
ഞാന്‍ അന്ന് ഓടക്കുഴല്‍ വായിച്ചില്ല, എന്റെ ഒരു ആടിനെ നഷ്ടപെട്ടതിന്റെ വിഷമത്താല്‍ എന്റെ ഹൃദയം കനംതൂങ്ങി ഇരുന്നു .
ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നില്‍ മിണ്ടാതെ നിന്നു ഞാന്‍ ആശ്വാസം തേടുകയായിരുന്നു
എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു ,' ഇന്നെന്താണ് ഓടക്കുഴല്‍ വായിക്കാത്തത് , ഇന്ന് നിന്റെ കണ്‍കളില്‍ എന്തെ വിഷാദം നിറഞ്ഞിരിക്കുന്നു ?'
ഞാന്‍ മറുപടി പറഞ്ഞു , " എന്റെ ആട്ടിന്കൂട്ടത്തില്‍ നിന്നും ഒരാടിനെ നഷ്ടപ്പെട്ട്. ഞാന്‍ അവളെ എല്ല്ലായിടത്തും തിരഞ്ഞു, കിട്ടിയില്ല . ഇനി എന്ത് ചെയ്യണം എന്നറിയില്ല ."
അവന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്ന് . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു, " അല്പസമയം ഇവിടെ കാത്തു നില്‍ക്കൂ,, ഞാന്‍ നിന്റെ ആടിനെ തേടിപിടിക്കാം'. എന്നിട്ട് അവന്‍ കുന്നില്‍ ചരിവിലൂടെ നടന്നു അപ്രത്യക്ഷനായി .
ഒരു മണിക്കൂറിനു ശേഷം അവന്‍ തിരിച്ചു വന്നു എന്റെ ആട് അവന്റെ പുറകെ വരുന്നുണ്ടായിരുന്നു . അവന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ആട് അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നോക്കുന്നത് പോലെ തന്നെ .പിന്നീട് ഞാന്‍ അവളെ ആഹ്ലാദപൂര്‍വ്വം കെട്ടിപിടിച്ചു.
അവന്‍ എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, "ഇന്ന് മുതല്‍ നീ ഈ ആടിനെ ആട്ടിന്‍പറ്റത്തിലെ മറ്റേതു ആടിനെക്കാളും അധികം സ്നേഹിക്കും , കാരണം അവള്‍ നിനക്ക് നഷ്ടപ്പെട്ട് വീണ്ടും ലഭിച്ചതാണ് .
ഞാന്‍ വീണ്ടും എന്റെ ആടിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു അവള്‍ എന്നോട് ചേര്‍ന്ന് നിന്ന് ഞാനും നിശ്ശബ്ദനായിരുന്നു
പക്ഷെ ഞാന്‍ യേശുവിനോട് നന്ദി പറയാന്‍ മുഖമുയര്ത്തിയപ്പോഴേക്കും അവന്‍ നടന്നു ദൂരത്തെത്തിയിരുന്നു , എനിക്ക് പിന്തുടരാന്‍ ഉള്ള ധൈര്യവും വന്നില്ല . .
No comments:
Post a Comment