കവി
അവന്‍, ഇന്നിനെയും നാളെയും ഇണക്കുന്ന കണ്ണി
ആര്‍ക്കും ദാഹം തീര്‍ക്കാവുന്ന ഒരു തെളിനീരുറവ
അവന്‍, ചാരുത നനച്ചു വളര്‍ത്തിയ വൃക്ഷം
ആതുരചിത്തങ്ങള്‍ക്കായ് കനിയേന്തി നില്‍ക്കുന്നവന്‍
അവന്‍ ഒരു രാപ്പാടി
വിഷാദഗ്രസ്തമായ ആത്മാവിനെ സാന്ത്വനഗാനങ്ങാല്‍ തഴുകുന്നവന്‍
അവന്‍ ആകാശച്ചെരുവിലൂടൊഴുകുന്ന വെണ്‍മേഘം
ഉയര്‍ന്നു, പരന്നു വിണ്ണിന്‍റെ മുഖപടമാകുന്നവന്‍
പിന്നെ ജീവന്റെ വയലില്‍ ഒഴുകി ഇറങ്ങി
അവയുടെ ഇതളുകള്‍ വിടര്‍ത്തി പ്രകാശം പകരുന്നവന്‍
അവന്‍ ദൈവദൂതന്‍
തന്‍റെ സ്തുതികള്‍ ആലപിക്കാന്‍ സൌന്ദര്യദേവത അനുഗ്രഹിച്ചയച്ചവന്‍
അവന്‍ ഉജ്ജ്വലമായ ദീപം
ഇരുട്ടിനെ വെന്നവന്‍
കാറ്റ് അവനെ അണക്കില്ല
പ്രണയ ദേവത എണ്ണയൊഴിച്ച്
വാണീദേവി തെളിച്ച ദീപം
അവന്‍ ഏകാകി
സരളതയും സൌമനസ്യവും അണിഞ്ഞവന്‍
പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് പ്രചോദനം തേടുന്നവന്‍
രാവിന്റെ നിശ്ശബ്ദതയില്‍ ഉണര്‍ന്നിരുന്നു
ആത്മാവിന്റെ വരവോര്‍ത്തിരിപ്പവന്‍
അവന്‍ ഒരു വാപകന്‍
സ്നേഹത്തിന്‍റെ വയലുകളില്‍ സ്വന്തം ഹൃദയബിന്ദുക്കള്‍ വീശി വിതക്കുന്നവന്‍
മാനവരുടെ വിശപ്പാറ്റാന്‍ സ്നേഹകതിര്‍ വിളയിക്കുന്നവന്‍
കവി ഇവനാണ് - ഇഹത്തില്‍ എന്നും തിരസ്കൃതന്‍
ഇഹലോകത്തോട് വിടപറഞ്ഞു യാത്രയാകുമ്പോള്‍ മാത്രം
തിരിച്ചറിയപെടുന്നവന്‍
കവി ഇവനാണ് - മനുഷികതയോട് ഒരു പുഞ്ചിരിക്ക് മാത്രം ആവശ്യപെടുന്നവന്‍
കവി ഇവനാണ് - സ്വന്തം ആത്മാവിന്റെ സുന്ദരഭാവങ്ങളാല്‍ നഭസ്സിനെ അലങ്കരിക്കുന്നവന്‍
എന്നാലോ ജനം ആ കാന്തിയെ സ്വയം നിഷേധിക്കുന്നു
എന്നിവര്‍ സുഷുപ്തിയില്‍ നിന്നുണരും?
എന്നുവരെ ഇവര്‍ നിസ്സാരതകളെ മഹത്വവത്കരിച്ചുകൊണ്ടിരിക്കും?
എന്നുവരെ സ്വന്തം ആത്മാവിന്റെ സൌന്ദര്യത്തെ, ശാന്തിയുടെ സ്നേഹത്തിന്റെ പ്രതിരൂപത്തെ
വെളിവാക്കുന്നവര്‍ക്ക് ഇവര്‍ മുഖം കൊടുക്കാതിരിക്കും?
എന്നുവരെ മനുഷ്യര്‍, ജീവിക്കുന്നവരെ മറന്നു മൃതരെ ആദരിക്കും?
ജീവിതക്ലേശത്തില്‍ മുഴുകിയവരെ ,
സ്വയം മെഴുകുതിരികളായി കത്തി എരിഞ്ഞു,
വഴിയില്‍ വെളിച്ചമാകുന്നവരെ.
അജ്ഞര്‍ക്കായ് വെളിച്ചത്തിന്റെ പാത തീര്‍ക്കുന്നവരെ.
കവേ! നീ ഈ ജഗത്തിന്റെ ജീവന്‍
യുഗങ്ങളുടെ യാതനയെ ജയിച്ചവന്‍
കവേ! നീ ഹൃദയങ്ങളുടെ രാജകുമാരന്‍
അതിനാല്‍ നിന്റെ രാജ്യം അനന്തം
കവേ! നീ നിന്റെ മുള്‍കിരീടത്തെ സൂക്ഷിച്ചു നോക്കൂ
അതിനുള്ളില്‍ തിളങ്ങുന്ന ഒരു പീലിത്തിരുമുടി നീ കാണും
(khaleell Gibran - Tear and Smile )

No comments:
Post a Comment