Tuesday, February 4, 2014


 തൂമായി - ആനകളുടെ ചങ്ങാതി II


കാലാ നാഗ് കുഞ്ഞി തൂമായിയെ നിലത്തു നിര്‍ത്തി , അവന്‍ വീണ്ടും താണുവണങ്ങി അച്ഛന്റെ കൂടെ പോയി , അവന്റെ നാലണ നാണയം കുഞ്ഞനിയന് മുലകൊടുത്തു കൊണ്ടിരുന്ന അമ്മയുടെ കയ്യില്‍ കൊടുത്തു , അവരെല്ലാം കൂടി കാലാ  നാഗിന്റെ പുറത്ത് കയറി , മുരളുകയും ചിന്നം വിളിക്കുകയും ചെയ്യുന്ന ആനകള്‍ എല്ലാം വരിയായി താഴ്വാരത്തിലെക്കുള്ള മലമ്പാതയില്‍ കൂടെ നടക്കാന്‍  തുടങ്ങി . അത് ഭയകര ഒച്ചപാടോട് കൂടിയ ഒരു യാത്രയായിരുന്നു. പുതിയ ആനകള്‍ ഓരോ വളവിലും ചെരിവിലും പ്രശ്നമുണ്ടാക്കും ഓരോ മിനിട്ടിലും അവയെ പുന്നാരിച്ചും അടിച്ചും  കൊണ്ട് നടക്കേണ്ടതുണ്ടായിരുന്നു.

വലിയ തൂമായി കാലാ നാഗിനെ വെറുപ്പോടെ തോണ്ടി , കാരണം അയാള്‍ വലിയ ദേഷ്യത്തില്‍ ആയിരുന്നു . കുഞ്ഞി തൂമായിക്കാണെങ്കില്‍ സന്തോഷം കൊണ്ട് സംസാരിക്കാന്‍ കൂടി വയ്യാത്ത സ്ഥിതിയിലും.  പീറ്റര്‍സണ്‍സായിപ്പ് അവനെ തിരിച്ചറിഞ്ഞു , അവനു പൈസ കൊടുത്തു .. അതോണ്ട് അവനു സൈന്യാധിപന്‍ മുന്നോട്ടു വിളിച്ചു അഭിനന്ദിച്ച ഒരു പട്ടാളക്കാരനെ പോലെ അഭിമാനംതോന്നി .

"പീറ്റര്‍സണ്‍സായിപ്പ് ആനകളുടെ നൃത്തം എന്ന് പറഞ്ഞത് എന്താണ് ," അവന്‍ അമ്മയോട് അവസാനം മെല്ലെ ചോദിച്ചു 
വലിയ തൂമായി അത് കേട്ട്  മുരണ്ടു . "അത് നീ ഒരിക്കലും ആനതാര നോക്കി നടക്കുന്ന ഈ കാട്ടുപോത്തുകളുടെ കൂടെയുള്ള ഒരാള്‍ ആവില്ല എന്ന് .. അതാണ്‌ അദ്ദേഹം പറഞ്ഞത് .. ഓ മുന്നില്‍  ഉള്ളതാരാ .. എന്താ വഴിതടസ്സം ?"
 രണ്ടു മൂന്നു ആനകള്‍ക്ക് മുന്നില്‍ ഉള്ള ഒരു ആസാം കാരന്‍ പപ്പാന്‍ ദേഷ്യത്തോടെ തിരിഞ്ഞു വിളിച്ചു പറഞ്ഞു .." കാലാ നാഗിനെ മുന്നിലേക്ക്‌ കൊണ്ട് വരൂ . ഈ കുട്ടി കൊമ്പനെ ഒന്ന് അനുസരിപ്പിക്കാന്‍ . ഈ പീറ്റര്‍സണ്‍സായിപ്പ് എന്നെ എന്തിനാ ഈ നെല്പാടത്തെ കഴുതകളുടെ കൂടെ താഴേക്ക്‌ പോകാന്‍ വിട്ടത് എന്തോ .. തൂമായി നിന്റെ ആനയെ ഇതിന്റെ കൂടെ നടത്തി ഒന്ന്  കൊമ്പ് കൊണ്ട് അമര്ത്തി അനുസരിപ്പിക്ക് .മല ദൈവങ്ങളെ ഈ പുതിയ ആനകള്‍ക്ക് ബാധ കൂടിയിരിക്കുന്നു എന്നാണു തോന്നുന്നത് . അല്ലെങ്കില്‍ അവയ്ക്ക് കാട്ടില്‍ നിന്നും അവരുടെ കൂട്ടരുടെ മണം കിട്ടുന്നുണ്ടാവും." 

കാലാ നാഗ് പുതിയ ആനയുടെ വാരിയെല്ലില്‍ കുത്തി അവനെ അടക്കി , വലിയ തൂമായി പറഞ്ഞു , "  അവസാനത്തെ സംഘത്തില്‍ നമ്മള്‍ ഈ മലകളിലെ കാട്ടാനകളെ മുഴുവന്‍ പിടിച്ചില്ലേ . നിങ്ങളുടെ അശ്രദ്ധ മാത്രേ കാരണം ഉണ്ടാവൂ .എനിക്ക്  ഈ വരിയില്‍ മുഴുവന്‍ ഓരോന്നിനെയും നേരെ നടത്താന്‍ കഴിയുമോ ?

" ഇയാള്‍ പറയുന്ന കേട്ടോ ! മറ്റേ ആനക്കാരന്‍ പറഞ്ഞു " നമ്മള്‍ മലകള്‍ മുഴുവന്‍ അരിച്ചു പെറുക്കി ! ഹോ ഹോ ! നിങ്ങള്‍  ബുദ്ധിമാന്മാര്‍ തന്നെ , നിങ്ങള്‍ നാട്ടുകാര്‍. !!,,! ... ചെളി തലയന്മാരല്ലാത്ത ആര്‍ക്കും അറിയാം .. അവര്‍ക്ക് അറിയാം  ആന വേട്ട ഇന്ന് തീര്‍ന്നു എന്നും അതുകൊണ്ട് എല്ലാ കാട്ടാനകളും ഇന്ന് രാത്രി --- അല്ല ഞാന്‍ എന്തിനാ എന്റെ വിവരം ഈ കരയാമകളുടെ അടുത്ത് വെറുതെ  വിളമ്പുന്നത് ?."

"അവരെന്താ ചെയ്യാ?" കുഞ്ഞി തൂമായി വിളിച്ചു ചോദിച്ചു 
"ഓഹോ കുട്ടീ , നീയിവിടുണ്ടോ ? ശരി , ഞാന്‍ നിന്നോട് പറയാം . കാരണം നിനക്ക് കുറച്ചു ബുദ്ധി ഉണ്ട് .  അവര്  നൃത്തം ചെയ്യും .  കാടുമുഴുവന്‍ ഉള്ള ആനകളെ അരിച്ചു പെറുക്കിയ നിന്റെ അച്ഛന്  ആനകളെ ഇന്ന് രാത്രി  ഇരട്ട ചങ്ങല ഇട്ടു കെട്ടുന്നത് ഗുണം ചെയ്യും ".

" ഇതെന്തു വര്‍ത്തമാനം ? " വലിയ തൂമായി ചോദിച്ചു  " നാല്പതു കൊല്ലമായി ഞങ്ങള്‍ അച്ഛനും മകനും ആനകളെ നോക്കുന്നു , ഞങ്ങള്‍ ഇതുവരെ ഇങ്ങനെ ഈ  നൃത്തം എന്ന,  തലയില്‍ നിലാവെളിച്ചം കയറിയ കാര്യം കേട്ടിട്ടില്ല".
"നാട്ടില്‍ വീടുകളില്‍ താമസിക്കുന്ന മനുഷ്യര്‍ .. തങ്ങളുടെ വീടിന്റെ  നാല്  ചുമരുകള്‍ മാത്രം കണ്ടിട്ടുള്ളവര്‍ .. ശരി . ഇന്ന് ആനകളെ ശരിക്ക് കെട്ടാതെ ഇരുന്നു  എന്ത് സംഭവിക്കും എന്ന് കാണ്;  അവരുടെ നൃത്തത്തെ പറ്റി  ആണെങ്കില്‍ . ഞാന്‍ കണ്ടിട്ടുണ്ട് സ്ഥലങ്ങള്‍ -- അമ്പമ്പോ ! എത്ര വളവാണ് ഈ ദിബാന്ഗ് നദിക്കു .. ഇതാ ഒരു പുതിയ കടത്ത് . കുട്ടി ആനകളെ നീന്തിക്കണം . പുറകില്‍.... .., അവടെ .. അടങ്ങി നിലക്ക് "

അങ്ങിനെ സംസാരിച്ചു കൊണ്ടും , ഉന്തി തള്ളിയും , പുഴയില്‍ കൂടി വെള്ളം തെറിപ്പിച്ചും  പുതിയ  ആനകള്‍ക്കുള്ള ഒരു താല്‍ക്കാലിക  ക്യാമ്പില്‍ എത്തി. പക്ഷെ അവിടെ എത്തുന്നതിനു എത്രയോ മുന്‍പ് അവര്‍ക്ക്   മടുത്തമ്പി  വട്ട് പിടിച്ചപോലെ ആയിരുന്നു.

ആനകളെ അവരുടെ പിന്കാലുകള്‍ ആനക്കൊട്ടയുടെ  വലിയ തൂണുകളില്‍ തളച്ചു . പുതിയ ആനകളെ ഇരട്ട കയറുകള്‍ കൊണ്ട് കെട്ടി , അവരുടെ മുന്‍പില്‍  തീറ്റ  കൂട്ടി ഇട്ടു , മലയില്‍ നിന്ന് വന്ന ആനക്കാര്‍ സന്ധ്യയായപ്പോള്‍  പീറ്റര്‍സന്‍ സായിപ്പിന്റെ അടുത്തേക്ക്  തിരിച്ചു പോയി . പോകുമ്പോള്‍ നാട്ടാന പാപ്പാന്‍‌ മാരോട് ആ രാത്രി പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു , എന്തിനു എന്ന ചോദ്യം അവര്‍ ചിരിച്ചു തള്ളി.

കുഞ്ഞി തൂമായി കാലാ നാഗിന്  തീറ്റ കൊടുത്തു  സന്ധ്യ മയങ്ങിയപ്പോള്‍ ഒരു ഡുംഡും (ഡോലക്ക്) നോക്കി ക്യാമ്പില്‍ ചുറ്റി നടന്നു . ഇന്ത്യന്‍ കുട്ടികള്‍ മനസ്സില്‍ സന്തോഷം നിറയുമ്പോള്‍ ഒച്ചയുണ്ടാക്കി ഓടി ചാടാറില്ല . ഒരു സ്ഥലത്ത് ഇങ്ങനെ സ്വയം സന്തോഷത്തില്‍ മുങ്ങി ഇരിക്കും .കുഞ്ഞി  തൂമായിയോടു പീറ്റര്‍സന്‍ സായിപ്പ് സംസാരിച്ചു . അവനു അപ്പോള്‍ അവന്‍ നോക്കി നടന്നിരുന്നത് കിട്ടിയില്ലെങ്കില്‍ സ്വയം വിങ്ങി പൊട്ടുമായിരുന്നു എന്ന് തോന്നുന്നു എനിക്ക് . പക്ഷെ ക്യാമ്പിലെ മിട്ടായി വില്പനക്കാരന്‍ അയാളുടെ ഡോലക്ക് അവനു കടം കൊടുത്തു . അവന്‍ അതും കൊണ്ട് കാലാ നാഗിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു കൊട്ടി കൊണ്ടേ ഇരുന്നു  നക്ഷത്രങ്ങള്‍ തെളിയുന്നതും നോക്കി കൊണ്ട് .. അവനു ലഭിച്ച ബഹുമാനം ഓര്‍ക്കുന്തോറും അവന്‍ കൂടുതല്‍ സമയം  ആന തീറ്റയുടെ അടുത്ത് തനിയെ കൊട്ടികൊണ്ടേ ഇരുന്നു .

പുതിയ ആനകള്‍ ഇടക്കിടക്ക് കയറുകള്‍   വലിച്ചു പറിക്കാന്‍ നോക്കുകയും , ഒച്ചവെക്കുകയും ചിന്നം വിളിക്കുകയും  ചെയ്തു കൊണ്ടിരുന്നു . അവനു അവന്റെ അമ്മ അനിയനെ ഉറക്കാന്‍ ഒരു ശിവസ്തുതി പാടുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു . അത് ഒരുതാലോലം  താരാട്ടായിരുന്നു 

പൊലിനിറയ്ക്കും , കാറ്റ് മേക്കും ശിവ പെരുമാള് 
വന്നിരുന്നു തിരുനടയില്‍ അന്നൊരു നാളില്‍ 
തോറ്റി വെച്ചു ജീവികള്‍ക്ക്  ഭക്ഷണമന്നു്
ജീവനവും , വിധിയുമെല്ലാം യോജ്യമായ് ത്തന്നെ 
രാജാവിനും യാചകനും ഒന്നൊഴിയാതെ 
സര്‍വത്തിനും കാരണവും ആശ്രയവുമായ് 
മഹാദേവന്‍ , മഹാദേവന്‍ അവനൊരുവന്‍ താന്‍
ഒട്ടകത്തിനു മുള്‍ചെടി, കാലികള്‍ക്ക് വൈക്കോല് 
ചായുറങ്ങാന്‍  അമ്മനെഞ്ചു , എന്റെ പോന്നു മോനെന്നും !

കുഞ്ഞി തൂമായി ഓരോ വരിയുടെ അവസാനത്തിലും ഉത്സാഹത്തോടെ  ഒരു ടം-ട-ടും കൊട്ടിക്കൊണ്ടിരുന്നു ഉറക്കം തൂങ്ങി കാലാ നാഗിന്റെ അടുത്ത് ആ വൈക്കോലില്‍  നീണ്ടു നിവര്‍ന്നു കിടന്നുറങ്ങുന്നത് വരെ .

എല്ലാം കഴിഞ്ഞു ആനകള്‍ പതിവുപോലെ ഓരോരുത്തരായി കിടന്നു ,  വരിയുടെ വലത്തെ അറ്റത്തുള്ള  കാലാ നാഗ് മാത്രം നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചെവി മുന്നാക്കം തിരിച്ചു , മലകള്‍ കടന്നു മെല്ലെ വീശുന്ന രാത്രിയിലെ കാറ്റിനെ ശ്രദ്ധിച്ചു മെല്ലെ സ്വയം ഉലഞ്ഞു കൊണ്ട്  നിന്നു   കാറ്റില്‍ പലതരം രാവൊച്ചകള്‍ നിറഞ്ഞിരുന്നു എല്ലാം കലര്‍ന്ന് ഒരു ആഴമുള്ള നിശ്ശബ്ദതതോന്നിക്കുന്ന അനക്കങ്ങള്‍ . . മുളകള്‍ തമ്മില്‍ ഉരയുന്നതു, അടിക്കാടുകളില്‍ വല്ലതും ചലിക്കുന്നതിന്റെ അനക്കം, പാതി ഉണര്‍ന്ന ഒരു കിളിയുടെ ചിനക്കലും കൊക്കലും ( കിളികള്‍ നമ്മള്‍ കരുതുന്നതിലും എത്രയോ അധികം തവണ ഉണരും രാത്രിയില്‍), ദൂരെ ദൂരെ വെള്ളം ഒഴുകുന്ന ശബ്ദങ്ങള്‍.  കുഞ്ഞി തൂമായി കുറച്ചു നേരം ഉറങ്ങി ഇടക്ക് ഉണര്‍ന്നപ്പോള്‍ നിലാവ് തെളിഞ്ഞിരുന്നു. കാലാ നാഗ് അപ്പോഴും ചെവി വട്ടം പിടിച്ചു നില്‍ക്കുകതന്നെ ആയിരുന്നു . കുഞ്ഞി തൂമായി ആ വൈക്കോലില്‍ തിരിഞ്ഞു കിടന്നു ആകാശത്തിന്റെ പാതിയിലെ നക്ഷത്രങ്ങളും ആനയുടെ പുരത്തിന്റെ വളവും നോക്കി കിടന്നു. അങ്ങിനെ കിടക്കുമ്പോള്‍ ഒരു നേരിയ ശബ്ദംപോലെ അവന്‍ ദൂരെ ദൂരെനിന്നുള്ള ഒരു കാട്ടാനയുടെ ചിന്നം വിളി കേട്ടു.

വരിയായി തളച്ചിരിക്കുന്ന എല്ലാ ആനകളും വെടികൊണ്ടപോലെ ചാടി എണീറ്റു.  അവയുടെ മുരള്‍ച്ചകള്‍ അവസാനം പാപ്പാന്മാരെ ഉണര്‍ത്തി  അവര്‍ പുറത്ത് വന്നു വലിയ ചുറ്റികകള്‍ല്‍കൊണ്ടു തൂണുകള്‍ ഉറപ്പിച്ചു കയറുകള്‍ മുറുക്കി കെട്ടി , വീണ്ടും എല്ലാം ശാന്തമായി ഒരു പുതിയ ആന അവന്റെ തൂണ് ഏകദേശം ഇളക്കി ഊരാറാക്കിയിരുന്നു അതുകൊണ്ട് വലിയ തുമായി കാലാ നാഗിന്റെ കാലിലെ ചങ്ങല അഴിച്ചിട്ടു ആ ആനയുടെ മുന്കാലും പിന്കാലും കൂട്ടി ബന്ധിച്ചു . കാലാനാഗിനെ കാലില്‍ ഒരു വൈക്കോല്‍ കയര്‍  ചുറ്റിയിട്ട് , മുറുക്കി കെട്ടിയിട്ടുണ്ട് നിന്നെ എന്ന് പറഞ്ഞു . അയാള്‍ക്ക്‌ മുന്‍പ് അച്ഛനും മുത്തച്ഛനും എല്ലാം എത്രയോ തവണ അങ്ങിനെ ചെയ്തിട്ടുണ്ട്  എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു. കാലാ നാഗ് സാധാരണ പോലെ ആ  കല്പ്പനക്ക് മുരളിച്ചകൊണ്ട് ഉത്തരം പറഞ്ഞില്ല. ആ നിലാവിലേക്ക് നോക്കി അവന്‍ അനങ്ങാതെ നിന്നു , തല ഉയര്‍ത്തി, ചെവികള്‍ വിശറിപോലെ വിടര്‍ത്തി ഗാരോ മലമാടക്കുകളിലേക്ക് നോക്കി നിന്നു.

" രാത്രിയില്‍ അവന്‍ അസ്വസ്ഥത വല്ലതും കാണിച്ചാല്‍ ശ്രദ്ധിക്കു," വലിയ തൂമായി കുഞ്ഞി തൂമായിയോട് അങ്ങിനെ പറഞ്ഞു കുടിലിലേക്ക് മടങ്ങി ഉറങ്ങാന്‍ പോയി. കുഞ്ഞി തുമായിയും ഉറക്കത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോള്‍  ഒരു ടാങ്ങ് ശബ്ദത്തോടെ കയറു  പൊട്ടുന്ന ശബ്ദം കേട്ടു, കാലാ നാഗ് ഒരു അനക്കവും കേള്‍പ്പിക്കാതെ താഴ്വാരത്തിലൂടെ ഒരു മേഘം നീങ്ങുന്ന പോലെ ആനപന്തിയില്‍ നിന്നും ഇറങ്ങി നടക്കുന്നത് കണ്ടു .കുഞ്ഞി തൂമായി അവന്റെ പിറകെ വെറും കാലോടെ തന്നെ  നിലാവില്‍ ആ റോഡില്‍ കൂടെ ഓടിഎത്തി, ശ്വാസം പിടിച്ചു , കാലാ നാഗേ!കാലാ നാഗേ! എന്നേം കൂടെ കൊണ്ട്പോ കാലാനാഗെ!"

ഒച്ചയുണ്ടാക്കാതെ തിരിഞ്ഞു ആന രണ്ടുമൂന്നടി പുറകോട്ടു വന്നു  കുട്ടിയെ എടുത്തു പുറത്ത് കയറ്റി ഇരുത്തി, അവന്‍ നേരാംവണ്ണം ഉറച്ചിരിക്കുന്നതിനു മുന്‍പുതന്നെ കാട്ടിലേക്ക്  ഊളയിട്ടു. 
ആനപന്തിയില്‍ നിന്ന് ഒരു രോഷത്തോടെയുള്ള ചിന്നം വിളികേട്ടു പിന്നെ എല്ലാം നിശ്ശബ്ദതയില്‍ മുഴുകി, കാലാ നാഗ് നടക്കാന്‍ തുടങ്ങി.

ആന കൂട്ടത്തില്‍ കുറെ ചിന്നം വിളികള്‍ ഉയര്‍ന്നു പിന്നെ എല്ലാം  നിശ്ശബ്ദമായി. കാലാ നാഗ് നടക്കാന്‍ തുടങ്ങി . ഇടക്ക് ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ കതിരുകള്‍ അവന്റെ മേല്‍ ഇഴഞ്ഞു . ചിലപ്പോള്‍ കാട്ടുകുരുമുളക് വള്ളികള്‍ അവന്റെ പുറത്ത് ഉരഞ്ഞു ,  മുളഅവന്റെ തോളില്‍ തൊട്ടു കിറുകിറു ശബ്ദം ഉണ്ടാക്കി .. ഇതൊക്കെ ഒഴിച്ചാല്‍ അവന്‍ യാതൊരു ശബ്ദവും ഉണ്ടാക്കാതെ നടന്നു ഇടതൂര്‍ന്ന ഗാരോ കാടുകളില്‍ കൂടി ഒരു മേഘത്തില്‍ കൂടെ എന്നപോലെ . അവന്‍ മലകയറുകയായിരുന്നു . മരങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ ശ്രദ്ധിച്ചെങ്കിലും കുഞ്ഞി തൂമായിക്ക് ഏതു ദിശയില്‍ ആണ് അവര്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍  പറ്റിയില്ല .

കാലാ നാഗ് മലയുടെ മുകളിലെത്തി ഒരു മിനുട്ട് നിന്ന് . കുഞ്ഞി തൂമായിക്ക് മൈലുകളോളം പറന്നു കിടക്കുന്ന മരത്തലാപ്പുകള്‍  കാണാമായിരുന്നു , ദൂരെ നദിയുടെ മുകളില്‍ നീലിച്ചു  വെളുത്ത മഞ്ഞും . തൂമായി മുന്നോട്ടഞ്ഞു നോക്കി . അവനു താഴെ കാടിന് ജീവന്‍ വെച്ചപോലെ തോന്നി അവനു . ഉണര്‍ന്നു , ജീവന്‍വെച്ചു തിരക്കേറിയ പോലെ . ഒരു വലിയ തവിട്ടു  വവ്വാല്‍ അവന്റെ ചെവിയെ തൊട്ടു പറഞ്ഞു പോയി . ഒരു മുള്ളന്‍ പന്നിയുടെ മുള്ളിന്റെ കാലാകാല ശബ്ദം പൊന്തയില്‍ നിന്നും കേട്ടു. ഇരുട്ടത്ത് മരങ്ങളുടെ തളികല്‍ക്കിടയിലൂടെ ഒരു കാട്ടുപന്നി നനഞ്ഞ മണ്ണ് കുഴിക്കുന്നതും മണക്കുന്നതും അവനു കേള്‍ക്കാന്‍ കഴിഞ്ഞു .

മരച്ചില്ലകള്‍ വീണ്ടും അവന്റെ തലക്കുമുകളില്‍ മൂടി . കാലാ നാഗ് കുന്നിറങ്ങാന്‍ തുടങ്ങി . ഇപ്പോള്‍ സാവകാശം അല്ല .പിടിവിട്ട പീരങ്കി ഉരുണ്ടു വീഴുന്നതുപോലെ ഒരേ ആയത്തില്‍ . വലിയ കൈകാലുകള്‍ താളത്തില്‍ എട്ടടിവീതം അകലത്തിലേക്ക് വെച്ച് , ആഞ്ഞു ആഞ്ഞു .. അടിക്കാടുകള്‍ കീറിയ കാന്‍ വാസ് പോലെ ചതഞ്ഞു ഇരുവശങ്ങളിലും അവന്റെ തോളില്‍ തട്ടി ചാഞ്ഞ ചെടികള്‍ വീണ്ടും തിരികെ വളഞ്ഞു അവന്റെ പുറകില്‍ വന്നടിച്ചു ,  അവന്‍ ഇരു വശത്തേക്കും തല ആടി വഴി തെളിക്കുമ്പോള്‍  വലിയ വള്ളികള്‍ അവന്റെ കൊമ്പില്‍ കുടുങ്ങി വല കെട്ടി . അപ്പോള്‍ കുഞ്ഞി തൂമായി അവന്റെ കഴുത്തില്‍ ചേര്‍ന്ന് കിടന്നു ആടുന്ന വല്ല മരകൊമ്പും തട്ടി അവന്‍ നിലത്തു വീഴാതിരിക്കാന്‍ .. അവനു ക്യാമ്പില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു അവനപ്പോള്‍ .

നടക്കുമ്പോള്‍ പുല്ലുകള്‍ ചതഞ്ഞു കാലാ നാഗിന്റെ കാലുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി . താഴ്വാരത്തിലെ  രാത്രിയിലെ മഞ്ഞു കൊണ്ട് കുഞ്ഞി തൂമായി തണുത്തു വിറച്ചു . വെള്ളം തെറിക്കുന്ന ഒച്ചയും ഒഴുകുന്ന വെള്ളത്തിന്റെ ഒച്ചയും കേട്ട് കാലാ നാഗ് ഓരോ അടിയുംശ്രദ്ധിച്ചു വെച്ച്  നദി മുറിച്ചു കടന്നു .  കുഞ്ഞി തൂമായിക്ക് വെള്ളത്തിന്റെ ശബ്ദത്തിനും മുകളില്‍  വേറെയും വെള്ളം തെറിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു നദിക്കു മുകളിലും താഴെയും നിന്ന് ചിന്നം വിളികളും മുരളിച്ചകളും ചീറ്റലുകളും . അവനു ചുറ്റിലും ഉള്ള മഞ്ഞില്‍ മുഴുവന്‍ ഇളകുന്ന നിഴലുകള്‍ നിരഞ്ഞതായിതോന്നി.

" ഹായ് " അവന്‍ പല്ല് വിറച്ചു കൊണ്ട്  പകുതി ഉറക്കെ പറഞ്ഞു  " ആനകൂട്ടം ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു അപ്പൊ ഇന്ന് നൃത്തം ഉണ്ടാവും ."

കാലാ നാഗ് വെള്ളം കുടഞ്ഞു പുഴയില്‍ നിന്ന് കയറി , തുമ്പിയില്‍ നിന്ന് വെള്ളം ചീറ്റി കളഞ്ഞു വീണ്ടും കയറാന്‍ ആരംഭിച്ചു.

.ആന കൂട്ടത്തില്‍ കുറെ ചിന്നം വിളികള്‍ ഉയര്‍ന്നു പിന്നെ എല്ലാം  നിശ്ശബ്ദമായി. കാലാ നാഗ് നടക്കാന്‍ തുടങ്ങി . ഇടക്ക് ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ കതിരുകള്‍ അവന്റെ മേല്‍ ഇഴഞ്ഞു . ചിലപ്പോള്‍ കാട്ടുകുരുമുളക് വള്ളികള്‍ അവന്റെ പുറത്ത് ഉരഞ്ഞു ,  മുളഅവന്റെ തോളില്‍ തൊട്ടു കിറുകിറു ശബ്ദം ഉണ്ടാക്കി .. ഇതൊക്കെ ഒഴിച്ചാല്‍ അവന്‍ യാതൊരു ശബ്ദവും ഉണ്ടാക്കാതെ നടന്നു ഇടതൂര്‍ന്ന ഗാരോ കാടുകളില്‍ കൂടി ഒരു മേഘത്തില്‍ കൂടെ എന്നപോലെ . അവന്‍ മലകയറുകയായിരുന്നു . മരങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ ശ്രദ്ധിച്ചെങ്കിലും കുഞ്ഞി തൂമായിക്ക് ഏതു ദിശയില്‍ ആണ് അവര്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍  പറ്റിയില്ല .

കാലാ നാഗ് മലയുടെ മുകളിലെത്തി ഒരു മിനുട്ട് നിന്നു . കുഞ്ഞി തൂമായിക്ക് മൈലുകളോളം പരന്നു കിടക്കുന്ന മരത്തലപ്പുകള്‍  കാണാമായിരുന്നു , ദൂരെ നദിയുടെ മുകളില്‍ നീലിച്ചു  വെളുത്ത മഞ്ഞും . തൂമായി മുന്നോട്ടാഞ്ഞു നോക്കി . അവനു താഴെ,  കാടിന് ജീവന്‍ വെച്ചപോലെ തോന്നി  . ഉണര്‍ന്നു , ജീവന്‍വെച്ചു തിരക്കേറിയ പോലെ . ഒരു വലിയ തവിട്ടു  വവ്വാല്‍ അവന്റെ ചെവിയെ തൊട്ടു പറഞ്ഞു പോയി . ഒരു മുള്ളന്‍ പന്നിയുടെ മുള്ളിന്റെ കലകാലാശബ്ദം പൊന്തയില്‍ നിന്നും കേട്ടു. ഇരുട്ടത്ത് മരങ്ങളുടെ തടികല്‍ക്കിടയിലൂടെ ഒരു കാട്ടുപന്നി നനഞ്ഞ മണ്ണ് കുഴിക്കുന്നതും മണക്കുന്നതും അവനു കേള്‍ക്കാന്‍ കഴിഞ്ഞു .

മരച്ചില്ലകള്‍ വീണ്ടും അവന്റെ തലക്കുമുകളില്‍ മൂടി . കാലാ നാഗ് കുന്നിറങ്ങാന്‍ തുടങ്ങി . ഇപ്പോള്‍ സാവകാശം അല്ല .പിടിവിട്ട പീരങ്കി ഉരുണ്ടു വീഴുന്നതുപോലെ ഒരേ ആയത്തില്‍ . വലിയ കൈകാലുകള്‍ താളത്തില്‍ എട്ടടിവീതം അകലത്തിലേക്ക് വെച്ച് , ആഞ്ഞു ആഞ്ഞു .. അടിക്കാടുകള്‍ കീറിയ കാന്‍വാസ് പോലെ ചതഞ്ഞു ഇരുവശങ്ങളിലും അവന്റെ തോളില്‍ തട്ടി ചാഞ്ഞ ചെടികള്‍ വീണ്ടും തിരികെ വളഞ്ഞു അവന്റെ പുറകില്‍ വന്നടിച്ചു ,  അവന്‍ ഇരു വശത്തേക്കും തല ആടി വഴി തെളിക്കുമ്പോള്‍  വലിയ വള്ളികള്‍ അവന്റെ കൊമ്പില്‍ കുടുങ്ങി വല കെട്ടി . അപ്പോള്‍ കുഞ്ഞി തൂമായി അവന്റെ കഴുത്തില്‍ ചേര്‍ന്ന് കിടന്നു ആടുന്ന വല്ല മരകൊമ്പും തട്ടി അവന്‍ നിലത്തു വീഴാതിരിക്കാന്‍ .. ക്യാമ്പില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു അവനപ്പോള്‍ .

നടക്കുമ്പോള്‍ പുല്ലുകള്‍ ചതഞ്ഞു കാലാ നാഗിന്റെ കാലുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി . താഴ്വാരത്തിലെ  രാത്രിയിലെ മഞ്ഞു കൊണ്ട് കുഞ്ഞി തൂമായി തണുത്തു വിറച്ചു . വെള്ളം തെറിക്കുന്ന ഒച്ചയും ഒഴുകുന്ന വെള്ളത്തിന്റെ ഒച്ചയും കേട്ട് കാലാ നാഗ് ഓരോ അടിയുംശ്രദ്ധിച്ചു വെച്ച്  നദി മുറിച്ചു കടന്നു .  കുഞ്ഞി തൂമായിക്ക് വെള്ളത്തിന്റെ ശബ്ദത്തിനും മുകളില്‍  വേറെയും വെള്ളം തെറിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു നദിക്കു മുകളിലും താഴെയും നിന്ന് ചിന്നം വിളികളും മുരളിച്ചകളും ചീറ്റലുകളും . അവനു ചുറ്റിലും ഉള്ള മഞ്ഞില്‍ മുഴുവന്‍ ഇളകുന്ന നിഴലുകള്‍ നിരഞ്ഞതായിതോന്നി .
" ഹായ് " അവന്‍ പല്ല് വിറച്ചു കൊണ്ട്  പകുതി ഉറക്കെ പറഞ്ഞു  " ആനകൂട്ടം ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു അപ്പൊ ഇന്ന് നൃത്തം ഉണ്ടാവും ."

കാലാ നാഗ് വെള്ളം കുടഞ്ഞു പുഴയില്‍ നിന്ന് കയറി , തുമ്പിയില്‍ നിന്ന് വെള്ളം ചീറ്റി കളഞ്ഞു വീണ്ടും കയറാന്‍ ആരംഭിച്ചു .പക്ഷെ ഇപ്പോള്‍ അവന്‍ തനിയെ ആയിരുന്നില്ല , അവനു വഴി പുതുതായി തെളിക്കേണ്ടി വന്നില്ല ,അവനന്റെ മുന്നില്‍ ആറടി വീതിയില്‍  പുല്ലുകള്‍ അമര്‍ന്നു വഴി തെളിഞ്ഞിരുന്നു . കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് പല ആനകളും ആ വഴി പോയത് പോലിരുന്നു . കുഞ്ഞി തൂമായി തിരിഞ്ഞു നോക്കി . അവന്റെ പുറകില്‍, കനലുപോലെ തിളങ്ങുന്ന കുഞ്ഞികണ്ണുകള്‍ ഉള്ള  ഒരു വലിയ കാട്ടുകൊമ്പന്‍ മഞ്ഞു മൂടിയ പുഴയില്‍ നിന്നും കയറുന്നത് കണ്ടു . വഴി വീണ്ടും മരങ്ങള്‍ നിറഞ്ഞതായി, അവര്‍ മുകളിലേക്ക് ഉള്ള കയറ്റം തുടര്‍ന്നു. ചിന്നം വിളിച്ചു , ചെടികള്‍ ചവിട്ടി മെതിച്ചു , എല്ലാ വശങ്ങളില്‍ നിന്നും മരക്കൊമ്പുകള്‍ ഒടിയുന്ന ഒച്ചകള്‍ കേട്ടുകൊണ്ടിരുന്നു .


From toomaayi of the Elephants - Kipling 

No comments:

Post a Comment