സൌന്ദര്യ ലഹരി 1-10 ശ്ലോകങ്ങള്‍
1
ശിവശ്ശക്ത്യായുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
തനീയാംസം പാംസും തവ ചരണ പങ്കേരുഹഭവം
അവിദ്യാനാമന്തസ്തിമിരമിഹിരദ്വീ പനഗരീ
ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവതഗണ-
ഹരിസ്ത്വാമാരാധ്യപ്രണതജനസൌഭാഗ് യജനനീം
ധനുഃ പൌഷ്പം മൌര്‍വീ മധുകരമയീ പഞ്ചവിശിഖാ
ക്വണത്കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സുധാധാരാസാരൈഃ ചരണയുഗളാന്തര്‍വിഗളിതൈഃ
1
ശിവശ്ശക്ത്യായുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി
ശക്തീസമേതനാവുമ്പോള്‍ സൃഷ്ടിസ്ഥിതിസംഹാരകനാവുന്ന ശിവന്‍
അല്ലാത്തപ്പോള്‍ സ്പന്ദിക്കുന്നതിന് കൂടി അശക്തന്‍ ആവുന്നു
അങ്ങിനെ ബ്രഹ്മവിഷ്ണുമഹേശ്വരന്‍മാരാലും ആരാധ്യയായ
നിന്നെ , സ്തുതിക്കാനും പ്രണമിക്കാനും പുണ്യം ആര്ജിക്കാത്തവര്‍ക്ക് എങ്ങിനെ കഴിയും
2
തനീയാംസം പാംസും തവ ചരണ പങ്കേരുഹഭവം
വിരിഞ്ചിഃ സഞ്ചിന്വന്‍വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുൈദ്യനം ഭജതി ഭസിതോദ്ധൂളനവിധിം
നിന്റെ ചരണകമലത്തില്‍ നിന്നും പതിച്ച ഒരു അതിസൂക്ഷധൂളിയെ
ശേഖരിച്ചു വിരിഞ്ചന്‍ പൂര്‍ണ്ണതയുള്ള ഈ ലോകത്തെ രചിക്കുന്നു
അനന്തരൂപിയായ വിഷ്ണു ആയിരം ശിരസ്സുകളാല്‍ ഇതിനെ ക്ലേശിച്ചു വഹിക്കുന്നു
ഹരന്‍ ഇതിനെസംഹരിച്ചു ഭസ്മധാരണം ചെയ്യുന്നു
3
അവിദ്യാനാമന്തസ്തിമിരമിഹിരദ്വീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി
അജ്ഞര്‍ക്ക് ഉള്ളിലെ ഇരുട്ടകററുന്ന സൂര്യോദയനഗരിയും
ജളന്മാര്‍ക്ക് ചൈതന്യപൂങ്കുലയില്‍ നിന്നും ഒഴുകുന്ന തേനരുവിയും
ദരിദ്രര്ക്ക്അഭീഷ്ടദായകരത്നങ് ങളുടെ മാലയും , സംസാരസാഗരത്തില്‍
മുങ്ങി വലയുന്നവര്‍ക്ക് അവതാര വരാഹത്തിന്റെതേററപോല്‍ രക്ഷാകരവും ആകുന്നു നീ
4
ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌഃ
നീയെന്നിയെ ദേവതകളെല്ലാം കൈകളാല്‍ അഭയവരദമാചരിക്കുന്നു
നീയോ അഭയ വരദ മുദ്രകള്‍ പ്രകടിപ്പിക്കുന്നില്ല
ഭയരക്ഷക്കുംആഗ്രഹത്തില്‍ കൂടുതല്‍ അനുഗ്രഹവര്‍ഷത്തിനും
ലോകരക്ഷകീ, നിന്റെ ചരണങ്ങള്‍ തന്നെ സമര്‍ത്ഥങ്ങളല്ലോ
5
ഹരിസ്ത്വാമാരാധ്യപ്രണതജനസൌഭാഗ്
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം
പ്രണമിക്കുന്നവര്‍ക്കെല്ലാം സൌഭാഗ്യദായിനിയായ നിന്നെ ആരാധിച്ചു
പണ്ട് വിഷ്ണു സ്ത്രീരൂപമാര്‍ന്നു ശിവന്റെ മനസ്സിളക്കി
കാമദേവന്‍ നിന്നെ നമിച്ചു രതി കണ്ണുകളാല്‍ ഉഴിയുന്ന മനോഹര വപുസ്സാര്‍ന്നു
മഹാത്മാക്കളായ മുനിജനങ്ങള്‍ക്കുകൂടി മോഹകാരകനാകുന്നു
6
ധനുഃ പൌഷ്പം മൌര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തഃ സാമന്തോ മലയമരുതായോധന രഥഃ
തഥാപ്യേകഃ സര്‍വം ഹിമഗിരിസുതേ! കാമപി കൃപാ-
മപാങ്ഗാത്തേ ലബ്ധ്വാ ജഗദിദമനങ്ഗോ വിജയതേ
പുഷങ്ങള്‍വില്ലും തേന്‍വണ്ടുകള്‍ ഞാണും ആകെ അഞ്ചു ശരങ്ങളും
സഹായിയായി വസന്തവും, മലങ്കാറ്റ് യുധരഥവും
എന്നിട്ടും , ഗിരിസുതേ! നിന്റെ കൃപാകടാക്ഷലബ്ധിയാല്‍
അനംഗന്‍ സര്‍വ ജഗത്തിനെയും ജയിക്കുന്നുവല്ലോ .
7
ക്വണത്കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരശ്ചന്ദ്രവദനാ
ധനുര്‍ബാണാന്‍പാശം സൃണിമപി ദാധാനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ
സ്വരമുതിര്‍ക്കുന്ന അരഞ്ഞാണമണിഞ്ഞും, കരിമസ്തകം പോലുള്ള സ്തനഭാരത്താല്‍ കുനിഞ്ഞതും
മധ്യഭാഗം മെലിഞ്ഞിരിക്കുന്നവളും, ശരസ്ച്ചന്ദ്ര വദനയും
ധനുര്‍ബാണങ്ങളും പാശാങ്കുശങ്ങളും കൈകളില്‍ എന്തിയവളും
പുരമഥനന്റെ അഹങ്കാരസ്വരൂപിണിയുമായ നീ എന്റെ മനസ്സില്‍ ഭവിക്കട്ടെ
8
സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതിചിന്താമണിഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്ക നിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം
അമൃതസരിത് മധ്യത്തില്‍, കല്പവൃക്ഷപൂന്കാവനത്താല്‍ ചുററപെട്ട്
രത്നദ്വീപില്‍, കദംബവനത്തില്‍, ചിന്താമണി നിര്‍മ്മിത ഗൃഹത്തില്‍
ശിവസ്വരൂപമായ മഞ്ചത്തില്‍, പരമശിവനാകുന്ന മെത്തയില്‍ വിരാജിക്കുന്ന
മനസ്സിന്റെ ആനന്ദ ലഹരിയായ ദേവീ നിന്നെ , ചില പുണ്യവാന്മാര്‍ ഭജിക്കുന്നു
9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ടാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ
ഭൂമിയെ മൂലാധാരത്തിലും, മണിപൂരകത്തില്‍ ജലത്തെയും, അഗ്നിയെ സ്വാധിഷ്ഠാനത്തിലും,
ഹൃദയത്തില്‍ വായുവിനെയും അതിന്മുകളില്‍ ആകാശവും,
ഭ്രൂമദ്ധ്യത്തില്‍ മനസ്സിനെയും , ഇങ്ങനെ കുളപഥത്തെ എല്ലാം ഭേദിച്ച്
നീ സഹസ്രാരപദ്മത്തില്‍ പതിയോടു കൂടി വിജനതയില്‍ വിഹരിക്കുന്നു
10
സുധാധാരാസാരൈഃ ചരണയുഗളാന്തര്‍വിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ
അവാപ്യ സ്വാം ഭൂമീം ഭുജഗനിഭമധ്യുഷ്ടവലയം
സ്വാത്മാനം കൃത്വാ സ്വപിഷി കുളകുേണ്ഡ കുഹരിണീ
ഭവതി, സ്വന്തം പാദങ്ങളില്‍ നിന്നും പ്രവഹിക്കുന്ന അമൃതധാരാപ്രവാഹത്താല്‍
പ്രപഞ്ചത്തെ നനക്കുന്നു, വീണ്ടും അമൃതമയമായ സഹസ്രാരത്തില്‍ നിന്ന്
സ്വന്തം ഭൂമിയായ മൂലാധാരത്തില്‍ എത്തി, സര്‍പ്പത്തെപോലെ
മൂന്നരച്ചുററായി സ്വയം വലയമാക്കി , സുപ്താവസ്ഥയെ പ്രാപിക്കുന്നു
No comments:
Post a Comment